Posted On
date_range Updated On
date_range കെ.വി.എം ആശുപത്രി സമരം : നഴ്സുമാരുമായുള്ള ചർച്ച പരാജയപ്പെട്ടു
ആലപ്പുഴ: ചേർത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കുന്നതിന് ലേബർ കമ്മീഷണർ വിളിച്ച ചർച്ച പരാജയപ്പെട്ടു. ആശുപത്രിയിൽ നിന്നും പുറത്താക്കിയ നഴ്സുമാരെ തിരിച്ചെടുക്കുന്ന കാര്യത്തിൽ ചർച്ചയിൽ ധാരണയായില്ല.
പരമാവധി 20 പേരെ മാത്രമേ തിരിച്ചെടുക്കാൻ കഴിയൂയെന്ന നിലപാടിൽ മാനേജ്മെൻറ് ഉറച്ചു നിന്നു. പുറത്താക്കിയ മുഴുവൻ നഴ്സുമാരെയും തിരിച്ചെടുക്കും വരെ സമരം തുടരുമെന്ന് നഴ്സുമാരുടെ സംഘടനയായ യു.എൻ.എ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.