തൃശൂർ: സി.പി.എം തൃശൂർ ജില്ല സെക്രട്ടറിയായി കെ.വി. അബ്ദുൽ ഖാദറിനെ കുന്നംകുളത്ത് നടക്കുന്ന ജില്ല സമ്മേളനം തെരഞ്ഞെടുത്തു. പാർട്ടി ജില്ല സെക്രട്ടേറിയറ്റ് അംഗവും എൽ.ഡി.എഫ് ജില്ല കൺവീനറുമാണ്.
മൂന്ന് തവണ ഗുരുവായൂർ നിയമസഭ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ ആയിരുന്നു. പ്രവാസി ക്ഷേമ ബോർഡ് ചെയർമാനാണ്. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റായി പ്രവർത്തിച്ചിട്ടുണ്ട്. 2006 മുതൽ 2021 വരെ ഗുരുവായൂർ എം.എൽ.എയായിരുന്നു. 1991 മുതൽ സി.പി.എം ചാവക്കാട് ഏരിയ കമ്മറ്റിയംഗമാണ്. 1997 മുതൽ പാർടി ഏരിയ സെക്രട്ടറിയായി.
തുടർന്ന് സി.പി.എം ജില്ല കമ്മറ്റിയംഗമായും സെക്രട്ടേറിയറ്റ് അംഗമായും മാറി. ദേശാഭിമാനിയുടെ ഗുരുവായൂർ ലേഖകനായി 12 വർഷത്തോളം പ്രവർത്തിച്ചു. കടപ്പുറം പഞ്ചായത്തിലെ ബ്ലാങ്ങാട് പരേതനായ കറുപ്പം വീട്ടിൽ അബുവിന്റെയും പാത്തുവിന്റെയും മൂത്തമകനാണ്. ഷെറീനയാണ് ഭാര്യ. മക്കൾ: അഖിൽ, അജിഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.