കരിപ്പൂർ: കുവൈത്തിൽ പൊതുമാപ്പ് നേടിയ 158 പേരുമായി ജസീറ എയർവേസ് കോഴിക്കോട് വിമാനത്താവളത്തിലെത്തി. ചൊവ്വാഴ്ച രാത്രി 10.30നാണ് വിമാനമെത്തിയത്. ആദ്യമായാണ് ജസീറ കരിപ്പൂരിലേക്ക് സർവിസ് നടത്തുന്നത്. സർവിസിനായി ഇവർ ശ്രമിച്ചിരുന്നെങ്കിലും ഉഭയകക്ഷി കരാർ പ്രകാരം സീറ്റുകൾ ലഭ്യമല്ലാത്തതിനാൽ അനുമതി നൽകിയിരുന്നില്ല. എയർ ഇന്ത്യയുടെ എ.ടി.എസ്.എല്ലാണ് കരിപ്പൂരിൽ ഇവരുടെ ഗ്രൗണ്ട് ഹാൻഡ്ലിങ് നടത്തിയത്.
കൊച്ചിയിലേക്കും സർവിസ് നടത്തി. പൊതുമാപ്പ് നേടി ഒരു മാസത്തിലേറെയായി കുവൈത്ത് സർക്കാർ ഒരുക്കിയ അഭയകേന്ദ്രങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്.
കുവൈത്ത് സർക്കാർ സൗജന്യമായാണ് ഇവരെ നാട്ടിലെത്തിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ളവരാണിവർ. ഇവരെ ആരോഗ്യവകുപ്പിെൻറ സുരക്ഷ നടപടികൾ പ്രകാരമാണ് പുറത്ത് എത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.