രാജ്യത്തെ മികച്ച 10​ പൊലീസ്​ സ്റ്റേഷനുകളിൽ ഇടംപിടിച്ച്​ കുറ്റിപ്പുറം; സംസ്ഥാനത്ത് ഒന്നാം സ്ഥാനം

കുറ്റിപ്പുറം/മലപ്പുറം: അഭിമാനകരമായ നേട്ടം കൈവരിച്ച് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ. 2023ലെ രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളിൽ കേരളത്തിൽ നിന്ന് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 17,000 അപേക്ഷകളിൽനിന്നാണ് മികച്ച പൊലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്. രാജ്യത്തെ മികച്ച 10 സ്റ്റേഷനുകളിൽ ഒമ്പതാം സ്ഥാനത്തും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തുമാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ.

2023ൽ രജിസ്റ്റർ ചെയ്ത പരാതികൾ, കേസ് തീർപ്പാക്കൽ, സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കൽ, കേസുകളുടെ എണ്ണം, സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ പരിഹരിക്കൽ തുടങ്ങിയ വിവിധ വിഷയങ്ങൾ പരിഗണിച്ചാണ് അംഗീകാരം.

നിരവധി കഞ്ചാവ് വേട്ട കേസുകളിലും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലും കൃത്യമായ ​അന്വേഷണം നടത്തിയതാണ് നേട്ടത്തിലേക്ക് നയിച്ചത്​. ഫെബ്രുവരി ആറിന് പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ബഹുമതി ഏറ്റുവാങ്ങും.

Tags:    
News Summary - Kuttipuram is among the top 10 police stations in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.