മലപ്പുറം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെ സ്റ്റേജിലിരുത്തി കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ 'തഗ്ഗ് ഡയലോഗ്'. മന്ത്രി ആർ.ബിന്ദു തനിക്ക് ഏറ്റവും പ്രിയങ്കരിയായ സഹോദരിയാണെന്നും താനും എ. വിജയരാഘവനും ഒന്നിച്ച് പഠിക്കുന്ന സമയത്താണ് ഈ മുത്തിനെ വിജയരാഘവൻ തട്ടികൊണ്ടുപോയതെന്നും മന്ത്രിയെ ചൂണ്ടിക്കാണിച്ച് തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ പറഞ്ഞു.
തിരൂർ ടി.എം.ജി കോളജിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടക്കുന്ന വേദിയെ പൊട്ടിച്ചിരിപ്പിച്ചാണ് എം.എൽ.എയുടെ അധ്യക്ഷ പ്രസംഗം.
'ആർ.ബിന്ദുവിന്റെ ഭർത്താവ് വിജയരാഘവൻ എന്റെ സമശീർഷ്യനായ വിദ്യാർഥി സംഘടന പ്രവർത്തകനാണ്. എന്നേക്കാൾ രണ്ടു വയസ് കൂടതലുണ്ടാകും. ഞാൻ അത്ര വയസായിട്ടില്ല. ഞാൻ കുറച്ച് ചെറുപ്പമാണ്. എങ്കിലും ഞാൻ എം.എസ്.എഫും അദ്ദേഹം എസ്.എഫ്.ഐയുമായി ഞങ്ങൾ ഒരേ കാലഘട്ടത്തിലാണ് പ്രവർത്തിച്ചത്. അതിനിടെക്കാണ് വിജയരാഘവൻ ഈ മുത്തിനെ തട്ടികൊണ്ടുപോയത്. ഭാര്യയാക്കി കൊണ്ടുപോയത്. അങ്ങനെ നമ്മുടെ നാട്ടിലെ ഒരു പുതുനാരികൂടിയാണ് ബിന്ദു മിനിസ്റ്റർ എന്ന് പറയാൻ ആഗ്രഹിക്കുകയാണ്.'- എന്നായിരുന്നു കുറുക്കോളിയുടെ സരസമായ പ്രസംഗം.
കോളജിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമാണത്തിനായി ഫണ്ട് അനുവദിച്ച് തരണമെന്ന അപേക്ഷയും വേദിയിൽ വെച്ച് മന്ത്രിയോട് എം.എൽ.എ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.