Posted On
date_range Updated On
date_range കോവിഡ് നിരീക്ഷണത്തിലായിരുന്ന കുന്ദമംഗലം സ്വദേശി മരിച്ചു
കോഴിക്കോട്: കോവിഡ് നിരീക്ഷണത്തിലായിരുന്ന കുന്ദമംഗലം സ്വദേശി മരിച്ചു. കുന്ദമംഗലം പന്തീർപ്പാടംംസ്വദേശി അബ്ദുൽ കബീർ(48) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചായിരുന്നു മരണം. ഞായറാഴ്ച ദുബൈയിൽ നിന്നെത്തിയ ഇദ്ദേഹം ക്വാറന്‍റീനിൽ കഴിയുകയായിരുന്നു. നിരീക്ഷണത്തിൽ കഴിയവെ കുഴഞ്ഞുവീണതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇദ്ദേഹത്തിന്‍റെ കോവിഡ് പരിശോധന നടത്താതിനാൽ മരണകാരണമെന്തെന്ന് വ്യക്തമല്ല. ശർദിയെ തുടർന്നാണ് ഇദ്ദേഹം കുഴഞ്ഞുവീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.