പിണറായിയുടെ തലയെടുക്കാനുള്ള ആഹ്വാനം രാജ്യാന്തര ഭീകരവാദികളുടെതിന് തുല്യം –കുഞ്ഞാലിക്കുട്ടി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍െറ തലയെടുക്കാനുള്ള ആര്‍.എസ്.എസ് നേതാവിന്‍െറ ആഹ്വാനം ഐ.എസ് പോലുള്ള രാജ്യാന്തര ഭീകരവാദികളുടെതിന് തുല്യമാണെന്നും ഇതിനെ ശക്തമായി അപലപിക്കുകയാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. കേട്ടുകേള്‍വിയില്ലാത്ത ഇത്തരം ആഹ്വാനം നമ്മുടെ സംസ്കാരത്തിന് യോജിക്കാത്തതാണെന്ന് പ്രസ് ക്ളബില്‍ മീറ്റ് ദ പ്രസില്‍ അദ്ദേഹം പറഞ്ഞു.

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷമേ പാര്‍ട്ടി ചര്‍ച്ച ചെയ്യൂ. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന മതേതര കൂട്ടായ്മ വരുമെന്നതാണ് നാളത്തെ രാഷ്ട്രീയം.

അതില്‍ ഇടതുപക്ഷവുമുണ്ടാകും. ഇന്ന് അത്തരമൊരു കൂട്ടായ്മ ഇല്ളെന്നതാണ് ബി.ജെ.പിയുടെ ഭാഗ്യം. കേരളത്തില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണി തന്നെയാവും. സാഹചര്യങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കുക.കേരളത്തില്‍ ബി.ജെ.പി വലിയ ശക്തിയല്ല. മലയാളികളുടെ മതേതര ബോധം ബി.ജെ.പി.യെ വളര്‍ത്തില്ളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മീറ്റ് ദ പ്രസില്‍ വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എല്‍.എയും പങ്കെടുത്തു.

Tags:    
News Summary - kunnalikutty statement about pinarayi issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.