ആരോഗ്യപ്രശ്​നം രൂക്ഷം; ശിക്ഷ റദ്ദാക്കണമെന്ന്​ ടി.പി വധക്കേസ്​ പ്രതി കുഞ്ഞനന്തൻ

കൊച്ചി: ഗുരുതര ആരോഗ്യ പ്രശ്​നം നേരിടുന്നതിനാൽ ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്ന്​ ടി.പി വധക്കേസ്​ പ്രതി പി.കെ. കുഞ്ഞനന്തൻ. ഇക്കാര്യമുന്നയിച്ച്​ ഹൈക്കോടതിയിൽ ഹരജി നൽകി. ഹരജി മാർച്ച്​ അഞ്ചിന്​ കോടതി പരിഗണിക്കും.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കോടതി ശിക്ഷിച്ച സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന്​ വഴിവിട്ടു പരോൾ അനുവദിക്കുന്നെന്നാരോപിച്ച് ടി.പിയുടെ ഭാര്യ കെ.കെ. രമ മുമ്പ്​ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. അന്ന്​, ജയിൽപുള്ളികൾക്കു രോഗം വന്നാൽ പരോളിനു പകരം ചികിത്സയാണു നൽകേണ്ടതെന്നും തടവുകാരുടെ ചികിത്സ സർക്കാറി​​െൻറ ബാധ്യതയാണെന്നും ഹൈക്കോടതി വാക്കാൽ അഭിപ്രായപ്പെട്ടിരുന്നു.

2012 മേയ് നാലിനാണ്​ ടി.പി കൊല്ലപ്പെട്ടത്​. കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന്​ 29 മാസത്തിനിടെ 216 ദിവസം പരോൾ അനുവദിച്ചിട്ടുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ രമ ഹരജി നൽകിയിരുന്നത്​. 2016 മേയ് മുതൽ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസവും പരോൾ ലഭിച്ചിട്ടുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിക്കുകയും ചെയ്​തിരുന്നു.

2016 മേയിൽ പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെ ജൂണിലും ആഗസ്റ്റിലും മൂന്നു തവണയായി കുഞ്ഞനന്തനു 38 ദിവസം പരോൾ നൽകിയിരുന്നു. 2016ൽ മാത്രം 79 ദിവസമാണ്​ പരോൾ ലഭിച്ചത്. 2017ൽ 98 ദിവസം കുഞ്ഞനന്തൻ ജയിലിനുപുറത്തായിരുന്നു.

Tags:    
News Summary - kunjananthan tp case convict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.