എയർ ഇന്ത്യ ചതിച്ചു; കുഞ്ഞാലിക്കുട്ടിക്കും വഹാബിനും വോട്ട്​ ചെയ്യാനായില്ല

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനങ്ങൾ വൈകിയതിനെ​ തുടർന്ന്​ മുസ്​ലിം ലീഗ്​ എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടിക്കും  പി.വി അബ്​ദുൾ വഹാബിനും ഉപരാഷ്​ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട്​ ചെയ്യാനായില്ല. തെരഞ്ഞെടുപ്പിൽ വോട്ട്​ ചെയ്യാനായി അഞ്ച്​ മണി വരെയാണ്​ കമീഷൻ സമയമനുവദിച്ചത്​. ഇരുവരും വോ​െട്ടടുപ്പ്​ നടക്കുന്ന പാർലമ​​​െൻറി​​​​െൻറ 62ാം നമ്പർ മുറിയിലെത്തു​​​േമ്പാുഴേക്കും 5.10 ആയിരുന്നു. വിമാനം വൈകിയതിന്​ പിന്നിൽ ഗൂഢാലോചനയുണ്ടെന്ന്​ ഇരുവരും ആരോപിച്ചു.

7.10ന്​ കോഴിക്കോട്​ നിന്നുള്ള വിമാനത്തിൽ മുംബൈയിലെത്തി അവിടെ നിന്ന്​ 10.10നുള്ള വിമാനത്തിൽ ഡൽഹിക്ക്​ പോകാനായിരുന്നു ഇരുവരുടെയും പദ്ധതി. മുംബൈയിൽ നിന്ന്​ ഡൽഹിയിലേക്കുള്ള വിമാനം അനന്തമായി വൈകിയതോടെയാണ്​  ഇവരുടെ യാത്ര പ്രതിസന്ധിയിലായത്​. തുടർന്ന്​ 11.30ന്​ മുംബൈയിൽ നിന്ന്​ ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ്​ ഇരുവരും യാത്ര തുടർന്നത്​.

Tags:    
News Summary - Kunalikutty abdul vahab did'nt cast Vote-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.