ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റിൽ കവിത ചൊല്ലി കെ.ടി ജലീലിന്‍റെ പ്രതികരണം

തിരുവനന്തപുരം: മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റില്‍ പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. മഹാകവി ഉള്ളൂര്‍ എസ്.പരമേശ്വരയ്യരുടെ വരികളാണ് കെ.ടി ജലീല്‍ ചൊല്ലിയത്. 'നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ' എന്നാണ് ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിനെക്കുറിച്ച് ജലീൽ പ്രതികരിച്ചത്. നമുക്ക് നമ്മള്‍ തന്നെയാണ് സ്വര്‍ഗം പണിയുന്നത്, അതുപോലെ നരകം തീര്‍ക്കുന്നതും നാം തന്നെ എന്നാണ് ഈ വരികളുടെ അര്‍ഥം. മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും പിന്നീട് ഒന്നും പറയാതെ പോകുകയായിരുന്നു മന്ത്രി.

പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇന്ന് രാവിലെയാണ് ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് വിജിലന്‍സ് രേഖപ്പെടുത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അറസ്റ്റ്. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ലീഗ് നേതാക്കള്‍ പ്രതികരിച്ചു. അനവസരത്തിലുള്ള രാഷ്ട്രീയ പ്രേരിതമായ അറസ്റ്റ് എന്നാണ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. 

Tags:    
News Summary - KT Jaleel's response to the arrest of Ibrahim Kunju by reciting a poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.