സഭയെ തെറ്റിദ്ധരിപ്പിച്ചു; ജലീലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. യൂനിവേഴ്സിറ്റി കോളെജ ് സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ യൂനിറ്റ് ഒാഫീസ് അടച്ചെന്ന് മന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച ് കെ.സി ജോസഫ് ആണ് നോട്ടീസ് നൽകിയത്. യൂനിവേഴ്സിറ്റി കോളെജിൽ വിദ്യാർഥി ആത്മഹത്യാ ശ്രമം നടത്തിയ സമയത്ത് യൂനിറ്റ് ഒാഫീസ് അടച്ചെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം കോളേജ് സംഭവത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടി എടുക്കുമെന്ന് കെടി ജലീല്‍ ഇന്ന് വ്യക്തമാക്കി. സംഭവത്തില്‍ സ്ഥാപനത്തിലെ അധ്യാപകരെ സ്ഥലമാറ്റുമെന്നും മന്ത്രി പറഞ്ഞു.

കോളേജില്‍ നിന്ന് പരീക്ഷയുടെ ഉത്തരകടലാസ് കടത്തിയതില്‍ അധ്യാപകരുടെ പങ്കും അന്വേഷിക്കും. യൂനിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി നിഖില നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കോളേജില്‍ നടപ്പായില്ല. വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച്‌ സമരങ്ങള്‍ക്കിറക്കാന്‍ അനുവദിക്കില്ല. കോളേജില്‍ നടക്കുന്ന സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ നിയമം പാസാക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - kt jaleel on University college violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.