Posted On
date_range Updated On
date_range മന്ത്രിയുടെയും യുവതിയുടെയും ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
കുറ്റിപ്പുറം: മന്ത്രിയുടെയും യുവതിയുടെയും ഫോട്ടോ മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ഒരു വർഷം മുമ്പ് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീലിെൻറ ഫോട്ടോ എഡിറ്റ് ചെയ്ത് യുവതിയുടെ കൂടെ നിൽക്കുന്നതായി പോസ്റ്റ് ചെയ്ത് അപകീർത്തിപ്പെടുത്തിയ കുറ്റിപ്പുറം നടുവട്ടം സ്വദേശി പറമ്പാടൻ ഷമീറിനെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്.
വിദേശത്തായിരുന്ന പ്രതി നാട്ടിലെത്തിയ വ്യാഴാഴ്ച പുലർച്ച എയർപോർട്ടിൽ വെച്ചായിരുന്നു അറസ്റ്റ്. തിരുവനന്തപുരം പൊലീസിനു കൈമാറി. പിന്നീട് ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.