തിരുവനന്തപുരം: െസപ്റ്റംബറിൽ ബ്രിക്സ് രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രതിനിധി സംഘത്തിൽ അംഗമായി റഷ്യയിലെ ബോഷ്കോട്ടോസ്താനിൽ പോയ ഘട്ടത്തിൽ വന്ന റോമിങ് നിരക്കാണ് കഴിഞ്ഞ ഒക്ടോബറിലെ ഫോൺ ബിൽ ഉയരാൻ കാരണമെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ അറിയിച്ചു. തെൻറ 18 മാസത്തെ ആകെ ടെലിഫോൺ ചാർജ് 37, 299 രൂപ മാത്രമാണ്.1866, 1027, 2500, 2500, 3130, 4077, 4437, 2999, 3693, 4263, 1286, 617, 264, 977, 826,- -827, 992, 998 എന്നിങ്ങനെയാണ് മുൻ മാസങ്ങളിലെ ഫോൺ ബില്ലുകളെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയിലേക്ക് നാല് ദിവസം നീണ്ട യാത്രക്ക് മുമ്പ് റോമിങ് സൗകര്യം ഔദ്യോഗിക ഫോണിൽ ലഭ്യമാക്കിയിരുന്നു. കേരളത്തിൽനിന്നും താൻ മാത്രമാണ് പോയത്. ഇംഗ്ലീഷ് വളരെ അപൂർവം ആളുകൾക്കേ ആ നാട്ടിൽ അറിയൂ. സമ്മേളന സംബന്ധമായ കാര്യങ്ങൾക്ക് റഷ്യയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെയോ പ്രോഗ്രാം കോഒാഡിനേറ്ററായ റഷ്യക്കാരനെയോ ഇടക്ക് വിളിക്കേണ്ടിയിരുന്നു. മന്ത്രി എന്നനിലയിൽ തിരുവനന്തപുരത്തെ ഓഫിസുമായി രാവിലെയും വൈകീട്ടും ഔദ്യോഗിക കാര്യങ്ങൾ അന്വേഷിക്കുന്നതിനും വിളിക്കേണ്ടതുണ്ടായിരുെന്നന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഗൾഫ് രാജ്യങ്ങളിലും മലേഷ്യയിലും മാത്രമാണ് താൻ സന്ദർശനം നടത്തിയത്. അവിടെ റോമിങ് ചാർജ് ഏകദേശം വശമുണ്ടായിരുന്നു. അതിൽനിന്ന് കുറച്ചധികമേ റഷ്യയിൽനിന്ന് വിളിക്കുമ്പോഴും നാട്ടിൽനിന്നുമുള്ള ഇൻകമിങ് കാളുകൾ സ്വീകരിക്കുെമ്പാഴും വരൂ എന്നായിരുന്നു തെൻറ ധാരണ. ബിൽ കിട്ടിയപ്പോൾ ഞെട്ടി. തുടർന്ന് ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനെ വിളിച്ച് തിരക്കിയപ്പോഴാണ് ബോഷ്കോട്ടോസ്താനിൽനിന്നുള്ള റോമിങ് നിരക്കിലെ ഭീമാകാരത മനസ്സിലായതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.