മന്ത്രി ജലീലിനെ തടയലും വ്യാജ പ്രചാരണവും; യുവാവ് അറസ്​റ്റിൽ

കോട്ടക്കൽ: മന്ത്രി ഡോ. കെ.ടി. ജലീലിനെ തടഞ്ഞുവെക്കുകയും ദൃശ്യങ്ങൾ പകർത്തി വ്യാജപ്രചാരണം നടത്തുകയും ചെയ്ത സംഭ വത്തിൽ ഒരാൾ അറസ്​റ്റിൽ. പെരുമണ്ണ വാളക്കുളം സ്വദേശി കുറുങ്കാട്ടുപറമ്പിൽ അയൂബിനെയാണ് (37) കൽപകഞ്ചേരി എസ്.എച്ച്.ഒ പ ്രിയൻ അറസ്​റ്റ്​ ചെയ്തത്. രണ്ടുപേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ്​ പറഞ്ഞു.

ശനിയാഴ്ച വൈകീട്ട്​ പെരുമണ്ണ ചെട്ടിയാംകിണറിലായിരുന്നു സംഭവം. ബൈക്ക് വീണുകിടക്കുന്നത് കണ്ട്​ ആ വഴി വരികയായിരുന്ന മന്ത്രിയുടെ വാഹനം നിർത്തി വിവരമന്വേഷിച്ചു. പരിക്കില്ലെന്നും പോവുകയാണെന്നും വൈലത്തൂർ സ്വദേശികളായ ബൈക്ക് യാത്രികർ അറിയിച്ചു. ഇതിനിടെ, സമീപത്തെത്തിയവർ മന്ത്രിയോട് തട്ടിക്കയറുകയായിരുന്നു.

ദൃശ്യങ്ങൾ പകർത്തുകയും മന്ത്രിയുടെ വാഹനം ബൈക്ക് യാത്രികരെ ഇടിച്ചിട്ടെന്ന്​ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയും ചെയ്​തു. വ്യാജപ്രചാരണം, തടഞ്ഞുവെക്കൽ, മാർഗതടസ്സം സൃഷ്​ടിക്കൽ എന്നിങ്ങനെ ഗൺമാൻ അനിൽകുമാർ നൽകിയ പരാതിയിലാണ്​ കേസ്​.

മന്ത്രിയുടെ വാഹനമിടിച്ചല്ല ബൈക്ക്​ വീണതെന്ന്​ യാത്രികർ പൊലീസിന്​ മൊഴി നൽകി. മന്ത്രിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മന്ത്രി ക്ഷുഭിതനാകുന്നതും ദൃശ്യത്തിൽ കാണാമായിരുന്നു. പിടിയിലായ അയൂബിനെ ജാമ്യം നൽകി വിട്ടയച്ചു.

Tags:    
News Summary - kt jaleel accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.