കെ. സുരേന്ദ്രന്​ കോവിഡ്​; ആശുപത്രിയിൽ ചികിത്സ തേടി

കോഴിക്കോട്​: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്​ കോവിഡ്​ സ്ഥിരീകരിച്ചു. കോഴിക്കോട്​ നടത്തിയ പരിശോധനയിലാണ്​ അദ്ദേഹത്തിന്​ രോഗബാധ സ്ഥിരീകരിച്ചത്​. നിരീക്ഷണത്തിനായി അദ്ദേഹത്തെ കോഴിക്കോ​ട്ടെ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റി.

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി സുരേന്ദ്രൻ ഡൽഹിയിലേക്ക്​ പോയിരുന്നു. ചർച്ചകൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ്​ സുരേന്ദ്രൻ കേരളത്തിൽ തിരിച്ചത്തെിയത്​. നേരത്തെ മന്ത്രിമാരായ വി.എസ്​ സുനിൽ കുമാർ, ഇ.പി ജയരാജൻ, തോമസ്​ ഐസക്​, എ.കെ ബാലൻ തുടങ്ങി പല രാഷ്​ട്രീയ നേതാക്കൾക്കും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.