Posted On
date_range Updated On
date_range ഭക്ഷ്യവിഷബാധ; കണ്ണൂർ മട്ടന്നൂരിൽ വയോധികൻ മരിച്ചു; 350ലേറെ പേർ ചികിത്സ തേടി
മട്ടന്നൂർ: കണ്ണൂർ മട്ടന്നൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് വയോധികൻ മരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന കാര സ്വദേശി വിജയൻ (70) ആണ് മരിച്ചത്. കാരപുതിയോടത്ത് മടപ്പുര ക്ഷേത്രോത്സവത്തിനിടെ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത് എന്നാണ് കരുതുന്നത്. എന്നാൽ, ഇതിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ വന്നാലെ മരണ കാര്യങ്ങൾ അറിയാൻ കഴിയുകയൊള്ളു.
350ലേറെ പേർ ചികിത്സ തേടിയിട്ടുണ്ട്. കുട്ടികൾക്കും പ്രായമായവർക്കും പനി വന്നതോടെയാണ് പലരും ആശുപത്രയിലെത്തിയത്. കാര, കല്ലേരിക്കര, പേരാവൂർ തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ളവർക്കാണ് ഭക്ഷ്യ വിഷബാധ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.