മുതുകാട്ടിൽ അബ്‌ദുൽ അസീസ്
മലപ്പുറം: പ്രസിദ്ധ സംഗീതജ്ഞൻ വിൻസെന്‍റ് മാഷിന്‍റെ ശിഷ്യനും മൂന്ന് തലമുറക്ക് സംഗീത ഗുരുവുമായ മലപ്പുറം അസീസ് ഭായ് എന്ന മുതുകാട്ടിൽ അബ്‌ദുൽ അസീസ് (86) അന്തരിച്ചു. മഞ്ചേരി-പൂക്കോട്ടൂർ റോഡിലെ മാര്യാട്ടെ വസതിയിലായിരുന്നു അന്ത്യം.
മക്കൾ: നിസ അസീസി, മുജീബ് റഹ്മാൻ, മുഹമ്മദ് സലീൽ, മുഹമ്മദ് അക്ബർ, ഹസീന, മുനീറ, റാഹത് റസീബ്, ഇമാം മജ്‌ബൂർ, തബസുന്നിസ. മരുമക്കൾ: മുസ്‌തഫ ദേശമംഗലം, ആയിഷ, മുക്കം സാജിത, സഫൂറ, ഇല്യാസ്, മുനീറുദ്ധീൻ, ബാസിമ, സാബിറ, ഷാജഹാൻ. പ്രസിദ്ധ സംഗീതജ്ഞൻ റാസി പേരമകനാണ്. മൃതദേഹം മഞ്ചേരി -പൂക്കോട്ടുർ റോഡിലെ മാര്യാട് കെയാത് ഗാർഡൻ ഓഡിറ്റോറിയത്തിനടുത്തുള്ള വീട്ടിൽ പൊതുദർശനത്തിന് വെച്ചു. രാത്രി ഒമ്പതിന് മാര്യാട് കുത്തിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
അസീസ് ഭായിയുടെ സംഗീത ജീവിതത്തെ കുറിച്ച് മരുമകൻ മുസ്‌തഫ ദേശമംഗലം സംവിധാനം ചെയ്ത ‘മാൽകോൺസ്’ എന്ന ഡോക്യുമെന്‍ററി കഴിഞ്ഞ ഞായറാഴ്ച വീട്ടുമുറ്റത്ത് പ്രഥമ പ്രദർശനം നടത്തിയിരുന്നു. അസീസ് ഭായിയുടെ ഒമ്പത് മക്കളും അവരുടെ മക്കളും സംഗീത രംഗത്ത് പേരെടുത്തവരാണ്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ആയിരക്കണക്കിന് ശിഷ്യരുണ്ട്. ഒരു കാലത്ത് മലബാറിൽ സൂപ്പർ ഹിറ്റായ നിരവധി മാപ്പിളപ്പാട്ടുകളുടേയും ഗാനങ്ങളുടേയും രചയിതാവാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി നിരവധി വേദികളിൽ ഗാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.