തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ധർണ ഉദ്ഘാടനം ചെയ്തശേഷമാണ് പൊലീസും പ്രവർത്തരും തമ്മിൽ സംഘർഷം തുടങ്ങിയത്.
പൊലീസ് ലാത്തി വീശിയതോടെ പ്രവർത്തകർ ഓടിമാറി. നേതാക്കളടക്കം 20 ഓളം പ്രവർത്തകർ പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമായപ്പോൾ പൊലീസ് ലാത്തി വീശി. സംസ്ഥാന പ്രസിഡൻറ് കെ.എസ്. അഭിജിത്ത്, സെക്രട്ടറി നസീർ കല്ലമ്പം തുടങ്ങിയവർക്ക് പരിക്കേറ്റു. ജലപീരങ്കി പ്രയോഗിച്ചപ്പോൾ തളർന്നുവീണവരെയും അടിയേറ്റ് പരിക്കേറ്റവരെയും പൊലിസ് ജീപ്പിലും ആംബുലൻസിലും ആശുപത്രിയിലെത്തിച്ചു.
എസ്.എ.പി ക്യാമ്പിലെ പൊലീസുകാരായ രഞ്ജിത്ത്, അരുൺ, കിരൺ ബാബു, സമിത് എന്നിവർക്കും പരിക്കേറ്റു. 16 കെ.എസ്.യു പ്രവർത്തകർ മെഡിക്കൽകോളജിൽ ചികിത്സ തേടി. ജസ്‌നയുടെ തിരോധാനം സി.ബി.ഐക്ക് വിടുക, കേരള സർവകലാശാല വി.സി, പി.വി.സി നിയമനം ഉടന്‍ നടത്തുക, പരിയാരം മെഡിക്കല്‍ കോളജില്‍ ഫീസ് കുറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാർച്ച്.
സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ പ്രവർത്തകർക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. പരിയാരം മെഡിക്കൽ കോളജ് ഫീസ് കുറക്കുക, ജെസ്നയുടെ തിരോധനം സി.ബി.െഎ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെ.എസ്.യു സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.