യൂനിവേഴ്സിറ്റി കോളജ് അക്രമം:സെക്ര​ട്ടേറിയറ്റ്​ വളപ്പിൽ കെ.എസ്.യു പ്രതിഷേധം

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വിഷയത്തില്‍ സെക്ര​ട്ടേറിയറ്റ്​​ വളപ്പിനുള്ളിൽ അതിക്രമിച്ചു കയറി കെ.എസ ്.യു പ്രവർത്തകരുടെ പ്രതിഷേധം. പൊലീസ് സുരക്ഷ മറികടന്ന് പ്രവര്‍ത്തകര്‍ സെക്ര​ട്ടേറിയറ്റിനുള്ളിലേക്ക്​ ഇരച്ചു കയറുകയായിരുന്നു. വിദ്യാര്‍ഥിനി ഉള്‍പ്പെടെ നാലോളം പ്രവര്‍ത്തകർ മതിൽ ചാടിയാണ്​ സെക്ര​ട്ടേറിയറ്റിനുള്ളിൽ കയറിയത്​.

മന്ത്രിസഭായോഗം നടക്കുന്ന സെക്ര​ട്ടേറിയറ്റ് കെട്ടിടത്തിനുള്ളിലേക്ക്​ കയാൻ ശ്രമിച്ച കെ.എസ്​.യു പ്രവർത്തകയെ പൊലീസ്​ തടഞ്ഞു നിർത്തി. എന്നാൽ അതിക്രമിച്ച്​ ഹാളിലേക്ക്​ കടക്കാൻ ശ്രമിച്ച ഇവരെ പിന്നീട്​ വനിതാ പൊലീസെത്തി അറസ്​റ്റു ചെയ്​തു. തൊട്ടു പിന്നാലെത്തിയ മൂന്നു പ്രവർത്തകരെ മ​ന്ത്രിമാരുടെ വാഹനം പാർക്ക്​ ചെയ്യ​ുന്ന ഭാഗത്ത്​ നിന്ന്​ പൊലീസ്​ അറസ്​റ്റു ചെയ്​തു നീക്കി.

യൂനിവേഴ്​സിറ്റി കോളജ്​ അക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട്​ സെക്ര​ട്ടേറിയറ്റിന്​ മുന്നിൽ കെ.എസ്​.യുവി​​​െൻറ നിരാഹാരസമരം തുടരുകയാണ്​.

Tags:    
News Summary - KSU protest in Secretariat premise - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.