ചിന്ത ജെറോമിന്‍റെ പിഎച്ച്​.ഡി പ്രബന്ധം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ യുവജന കമീഷൻ ആസ്ഥാനത്തേക്ക്​ കെ.എസ്​.യു സംസ്ഥാന കമ്മിറ്റി വാഴക്കുലകളുമായി പ്രതീകാത്മകമായി നടത്തിയ മാർച്ചിൽ ബാരിക്കേഡിന്​ മുകളിൽ കയറി പ്രതിഷേധിക്കുന്ന പ്രവർത്തകർ (photo: പി.ബി. ബിജു)

ചിന്തയുടെ പ്രബന്ധം റദ്ദാക്കണം; വാഴക്കുലകളുമായി കെ.എസ്​.യു പ്രതിഷേധം

തിരുവനന്തപുരം: യുവജന കമീഷൻ അധ്യക്ഷ ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ കമീഷൻ ആസ്ഥാനത്തേക്ക്​ വാഴക്കുലകളുമായി കെ.എസ്​.യുവിന്‍റെ പ്രതീകാത്മക പ്രതിഷേധം. പ്രവർത്തകരെ പൊലീസ് ബാരിക്കേഡ്​ ഉപയോഗിച്ച് തടഞ്ഞു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി.

കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ്​ അലോഷ്യസ് സേവ്യർ പ്രതിഷേധയോഗം ഉദ്​ഘാടനം ചെയ്തു. ചിന്ത ജെറോമിന്റെ ഗവേഷണം പിൻവാതിലിലൂടെ നേടിയതാണെന്നും റദ്ദ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ആൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറി എറിക് സ്റ്റീഫൻ, കെ.എസ്.യു നേതാക്കളായ ആദേശ് സുധർമൻ, ആസിഫ്, കൃഷ്ണകാന്ത്, ഗോപു നെയ്യാർ, അരുൺ എസ്.കെ, പീറ്റർ സോളമൻ, അനന്തകൃഷ്ണൻ, ശരത് ശൈലേശ്വരൻ, പ്രിയങ്ക ഫിലിപ്പ്, ശരത്ത് കുളത്തൂർ എന്നിവർ നേതൃത്വം നൽകി.

പ്രതിഷേധത്തിനൊടുവിൽ അലോഷ്യസ് സേവ്യർ ഉൾ​െപ്പടെ പതിനഞ്ചോളം പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി.

News Summary - ksu protest against chintha jerome thesis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.