കണ്ണൂർ: കെ. എസ് യു പ്രവർത്തകർ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിന് നേരെ കല്ലേറുണ്ടായി. തുടർന്ന് പൊലീസ് പ്രവർത്തകർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു. പരിയാരം മെഡിക്കൽ കോളേജിലെ പഠനത്തിന് സർക്കാർ മെഡിക്കൽ കോളേജിന് തുല്ല്യമായ ഫീസ് നിരക്ക് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്.
പരിയാരം ടൗണിൽ നിന്നാരംഭിച്ച പ്രകടനം മെഡിക്കൽ കോളേജിന് മുന്നിൽ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. കെ എസ് യു സംസ്ഥാന പ്രസിഡൻറ് കെ.എം അഭിജിത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. ഇതിനിടയിൽ പൊലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.തുടർന്ന് പ്രവർത്തകരെ പിരിച്ചുവിടാനായി പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രധാന ഗെയിറ്റിന് മുന്നിൽ നിന്ന് ദേശിയ പാതയിലേക്ക് പിന്മാറിയ കെ എസ് യു പ്രവർത്തകർ ദേശിയ പാത ഉപരോധിച്ചു.ഇരുപത് മിനുട്ടോളം ദേശിയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.ദേശിയ പാത ഉപരോധിച്ച കെ എസ് യു പ്രവർത്തകരെ പൊലീസ് നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.