കലാലയ രാഷ്ട്രീയത്തെ തള്ളിപ്പറയുന്നത് വിദ്യാര്‍ത്ഥി സംഘടനകളെ പറ്റിയുള്ള അജ്ഞത കൊണ്ട് -കെ.എസ്.യു 

തിരുവനന്തപുരം: കലാലയങ്ങളിലെ അക്രമ രാഷ്ട്രീയവും, വർഗീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും നിരോധിക്കേണ്ടതിനും നിയന്ത്രിക്കേണ്ടതിനും പകരം കലാലയ രാഷ്ട്രീയത്തെ പാടെ തള്ളിപറയുന്നത് വിദ്യാര്‍ത്ഥി സംഘടനകളെ പറ്റിയുള്ള ഗവര്‍ണറുടെ അജ്ഞത കൊണ്ടാകാമെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്ത്. കേരളത്തിലെ കലാലയങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നുള്ളത് കാലങ്ങളായുള്ള  ചില സങ്കുചിത താല്പര്യകാരുടെ പ്രത്യേകിച്ച്  മാനേജ്‌മെന്‍റുകളുടെ, മതസാമുദായിക സംഘടനകളുടെ താല്‍പര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

 വിദ്യാഭ്യാസ മേഖലയില്‍ വിശിഷ്യാ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന അവകാശങ്ങളില്‍ ബഹുഭൂരിപക്ഷവും നേടിയെടുക്കപ്പെട്ടിട്ടുള്ളത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം കൊണ്ടാണെന്നത് യാഥാര്‍ഥ്യമാണ്. 

യൂണിവേഴ്‌സിറ്റികളില്‍ ഉള്‍പ്പെടെ വി.സി, പി.വി.സി മാരുടെ നിയമനം പോലും നടത്താതെ വിദ്യാര്‍ത്ഥികള്‍ വലയുമ്പോള്‍ ഇതു ചുണ്ടികാണിക്കുന്നതും വിദ്യാര്‍ത്ഥി സംഘടനകള്‍ തന്നെയാണ്. അക്രമരാഷ്ട്രീയം ഇല്ലാതാക്കിയും, വര്‍ഗീയ  സംഘടനകളെ നിരോധിച്ചും കലാലയങ്ങളിലെ സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും കെ.എസ്.യു വ്യക്തമാക്കി. 

Tags:    
News Summary - KSU Against Governor Statement Against Campus Politics-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT