കെ.എസ്.ടി.എം സമരജ്വാല നാളെ

കോ​ഴി​ക്കോ​ട്: ‘അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ടു​മ്പോ​ൾ അ​ധ്യാ​പ​ക​ൻ മാ​ത്ര​മ​ല്ല വി​ദ്യാ​ഭ്യാ​സ​വും ദു​ർ​ബ​ല​പ്പെ​ടു​ക​യാ​ണ്’ എ​ന്ന പ്ര​മേ​യ​ത്തി​ൽ കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് മൂ​വ്മെ​ന്റ് (കെ.​എ​സ്.​ടി.​എം) സം​സ്ഥാ​ന ക​മ്മി​റ്റി ശനിയാഴ്ച ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ​ര​ജ്വാ​ല ന​ട​ത്തു​മെ​ന്ന് നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അംഗത്വ കാ​മ്പ​യി​നി​ന്റെ സ​മാ​പ​ന​മാ​യാ​ണ് സ​മ​ര​ജ്വാ​ല സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ജ. ​സ​തീ​ഷ് ബാ​ബു ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടു​ക, സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ പു​നഃ​സ്ഥാ​പി​ക്കു​ക, ക്ഷാ​മ​ബ​ത്ത, ശ​മ്പ​ള പ​രി​ഷ്ക​ര​ണ - ലീ​വ് സ​റ​ണ്ട​ർ കു​ടി​ശ്ശി​ക ഉ​ട​ൻ ന​ൽ​കു​ക, മെ​ഡി​സെ​പ് ഓ​പ്ഷ​ന​ലാ​ക്കു​ക, പൊ​തു വി​ദ്യാ​ഭ്യാ​സം ത​ക​ർ​ക്കു​ന്ന ല​യ​ന​നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, പ്രൈ​മ​റി​ക്ക് പ്ര​ത്യേ​കം ഡ​യ​റ​ക്ട​റേ​റ്റ് സ്ഥാ​പി​ക്കു​ക, ഭി​ന്ന​ശേ​ഷി അ​ധ്യാ​പ​ക ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ലി​സ്റ്റ് പു​റ​ത്തി​റ​ക്കു​ക, മു​ഴു​വ​ൻ സ്കൂ​ളി​ലും കാ​യി​കാ​ധ്യാ​പ​ക​രു​ൾ​പെ​ടെ സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ക, ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ലെ പ്ര​തി​ലോ​മ നി​ർ​ദേ​ശ​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​കോ​ഴി​ക്കോ​ട് ഡി.​ഡി.​ഇ ഓ​ഫി​സി​നു മു​ന്നി​ൽ ന​ട​ക്കു​ന്ന സ​മ​ര​ജ്വാ​ല ക​ത്തി​ക്ക​ൽ പ​രി​പാ​ടി വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി അ​ഖി​ലേ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്റ് ഹ​മീ​ദ് വാ​ണി​യ​മ്പ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​എ​സ്.​ടി.​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സി.​പി. ര​ഹ​ന മു​ഖ്യാ​തി​ഥി​യാ​കും. കെ.​എ​സ്.​ടി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ വാ​ഹീ​ദ ജാ​സ്മി​ൻ, പി. ​ഹ​ബീ​ബ് മാ​ലി​ക്, സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ വി. ​മു​ഹ​മ്മ​ദ് ശ​രീ​ഫ്, ജി​ല്ല പ്ര​സി​ഡ​ന്റ് നൂ​ഹ് ചേ​ള​ന്നൂ​ർ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സ​ഫ​റു​ല്ല, ശ​ഫീ​ഖ് എ​ന്നി​വ​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - KSTM Samarajwala tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.