കോട്ടയം: തിരുവനന്തപുരം-കോട്ടയം-എറണാകുളം റൂട്ടിൽ ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ട് ട്രെയിൻ ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യത്തിൽ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി എറണാകുളം, തിരുവനന്തപുരം ഡിപ്പോകളിൽനിന്ന് അധിക സർവിസ് ആരംഭിച്ചു.
മേയ് ആറുവരെ സർവിസ് തുടരും. അധിക സർവിസിനായി എറണാകുളം-കോട്ടയം-തിരുവനന്തപുരം ഡിപ്പോകൾക്ക് കൂടുതൽ ബസുകൾ അനുവദിച്ചിട്ടുണ്ടെന്നും ട്രെയിനുകളുടെ സമയമനുസരിച്ച് സർവിസ് നടത്തുമെന്നും എക്സിക്യൂട്ടിവ് ഡയറക്ടർ (ഒാപറേഷൻസ്) അനിൽകുമാർ അറിയിച്ചു. കെ.എസ്.ആർ.ടി.സിയുടെ എ.സി ബസുകളാവും കൂടുതലായും സർവിസ് നടത്തുക. സർവിസുകളുടെ എകോപനത്തിനായി കെ.എസ്.ആർ.ടി.സി കൊല്ലത്തും എറണാകുളത്തും സ്പെഷൽ ഒാഫിസർമാരെ നിയമിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്കനുസരിച്ച് സർവിസ് കാര്യക്ഷമമായി നടത്താൻ ഇവർക്ക് പ്രത്യേക അധികാരവും നൽകിയിട്ടുണ്ട്.
മേയ് ആറുവരെ ദീർഘദൂര ട്രെയിനുകൾ പലതും മണിക്കൂറുകളോളം വൈകുമെന്നാണ് റെയിൽവേ അറിയിച്ചിട്ടുള്ളത്. ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയവയിൽ ഉൾപ്പെടും. ട്രെയിനുകൾ വൈകുന്നതിനാൽ ഇപ്പോൾ കെ.എസ്.ആർ.ടി.സി ബസുകളാണ് യാത്രക്കാർക്ക് ആശ്വാസമാകുന്നത്.എന്നാൽ, എ.സി ബസുകൾ കൂടുതലായി സർവിസിന് അയക്കാൻ കഴിയാത്തത് കെ.എസ്.ആർ.ടി.സിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. എ.സി ലോേഫ്ലാർ ബസുകൾ നിരവധി കട്ടപ്പുറത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.