കോലഞ്ചേരി: അജ്ഞാത സംഘത്തിെൻറ കല്ലേറിൽ കെ.എസ്.ആർ.ടി.സി ബസ് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. കുറിഞ്ഞി ആശാരിപ്പറമ്പിൽ ജോർജിെൻറ മകൻ സോനുവിനാണ്(23) പരിക്കേറ്റത്. തലക്ക് ഗുരുതര പരിക്കേറ്റ യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ കർണാടകയിലെ ഹൊസൂർ-കൃഷ്ണഗിരി റോഡിലായിരുന്നു സംഭവം.
സുഹൃത്തും സമീപവാസിയുമായ ബോബി പീറ്ററിനൊപ്പം ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ഇൻറർവ്യൂവിൽ പങ്കെടുത്ത് ബംഗളൂരു-എറണാകുളം കെ.എസ്.ആർ.ടി.സി ബസിൽ മടങ്ങവേയാണ് സംഭവം. ൈഡ്രവറെ ലക്ഷ്യമിട്ട് എറിഞ്ഞ കല്ല് തൊട്ടുപിറകിലെ സീറ്റിലിരുന്ന സോനുവിെൻറ നെറ്റിയുടെ വലതുഭാഗത്ത് പതിക്കുകയായിരുന്നു. ൈഡ്രവറെ ആക്രമിച്ച് കവർച്ച നടത്തുകയായിരുന്നു കല്ലെറിഞ്ഞവരുടെ ലക്ഷ്യമെന്നാണ് സൂചന. രക്തത്തിൽ കുളിച്ച യുവാവിനെ സമീപത്തെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും അവർ ഒഴിവാക്കി. പതിനഞ്ച് മിനിറ്റ് കാത്തുനിന്നശേഷം കെ.എസ്.ആർ.ടി.സിയും മടങ്ങിയെന്ന് യുവാക്കൾ പറഞ്ഞു.
തുടർന്ന് ആംബുലൻസ് വിളിച്ച് 40 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവരും കൈയൊഴിഞ്ഞു. ഇതിനിടെ െപാലീസിനെ വിവരമറിയിച്ചെങ്കിലും ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ കാണിക്കാൻ നിർദേശിച്ച് അവരും ഒഴിവാക്കിയതോടെ ആംബുലൻസിൽ പുലർച്ചെ രേണ്ടാടെ എറണാകുളത്തേക്ക് തിരിക്കുകയായിരുന്നു. മലയാളി യാത്രക്കാരെ ലക്ഷ്യമിട്ട് കവർച്ചക്കും മറ്റ് ഗൂഢലക്ഷ്യങ്ങൾക്കുമായി ഒരു സംഘം ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് അവിടത്തുകാരുടെ പ്രതികരണങ്ങളിൽനിന്ന് മനസ്സിലാകുന്നതെന്ന് സഹയാത്രികനായ യുവാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.