അപകടത്തിൽപെട്ട ബസും, റെയിൽപാളത്തിലേക്ക് വീണ കോൺക്രീറ്റ് പാളിയും 

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് റെയിൽവേ മേൽപ്പാലത്തിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് തകർന്നു

കളമശ്ശേരി: ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് റെയിൽവേ മേൽപ്പാലത്തിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് തകർന്നു. മതിലിലെ കോൺക്രീറ്റ് പാളി താഴെ റെയിൽ പാളത്തിൽ വീണെങ്കിലും ട്രെയിനുകൾ കടന്നുപോകാത്ത സമയമായതിനാൽ വലിയ അപകടം ഒഴിവായി. കളമശ്ശേരി റെയിൽവേ മേൽപാലത്തിൽ പുലർച്ചെ ആറോടെയാണ് അപകടം.

യാത്രക്കാരുമായി ബംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ടി.വി.എസ് ജങ്ഷന് മുമ്പേ മേൽപ്പാലത്തിലാണ് അപകടം. റെയിൽ പാളത്തിലേക്ക് കോൺക്രീറ്റ് പാളി വീണതിന് പിന്നാലെ ഗുഡ്സ് ട്രെയിൻ കടന്ന് വന്നെങ്കിലും അപകടം ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ട്രെയിൻ നിർത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ കോൺക്രീറ്റ് പാളി എടുത്ത് മാറ്റി.

അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ കൊല്ലം സ്വദേശി പ്രജീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പൊലീസ് ക്രെയിൻ എത്തിച്ച് ബസ് അപകട സ്ഥലത്ത് നിന്നും നീക്കി. 

Tags:    
News Summary - ksrtc swift bus accident in kalamassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.