കെ.എസ്.ആർ.ടി.സി മിന്നൽ പണിമുടക്ക്​: ഒരു മാസത്തിനകം നടപടി തീരുമാനം വേണമെന്ന്​ ഹൈകോടതി

കൊച്ചി: യാത്രക്കാരെ വലക്കുന്ന വിധം മിന്നൽ പണിമുടക്ക്​ നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരായ നടപടി സംബന്ധിച്ച്​ ഒരു മാസത്തിനകം മാനേജിങ്​​ ഡയറക്​ടർ തീരുമാനമെടുക്കണമെന്ന്​ ഹൈകോടതി. ഒക്​ടോബർ 16ലെ മിന്നൽ പണിമുടക്കുമായി ബന്ധപ്പെട്ട്​ നേതാക്കൾക്കും ജീവനക്കാർക്കുമെതിരെ നടപടിയെടുത്തിട്ടി​ല്ലെന്ന്​ ചൂണ്ടിക്കാട്ടി പാലായിലെ സ​​െൻറർ ഫോർ കൺസ്യൂമർ എജുക്കേഷൻ നൽകിയ ഹരജിയിലാണ്​ ഇടക്കാല ഉത്തരവ്​.

ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളുടെ നടത്തിപ്പ് കരാർ കുടുംബശ്രീ മിഷന് നൽകിയതിനെതിരെ ജോയൻറ്​ കൗൺസിൽ ഒാഫ്​ ട്രേഡ്​ യൂനിയൻസി​​​െൻറ നേതൃത്വത്തിലാണ്​ നാലു​ മണിക്കൂറോളം മിന്നൽ മണിമുടക്ക്​ നടത്തിയത്​. പൊതുജനങ്ങൾക്ക്​ മേലുള്ള അവകാശ ലംഘനമാണ്​ ഇൗ നടപടിയെന്ന്​ ഹരജിയിൽ പറഞ്ഞു. വ്യവസായ തർക്ക പരിഹാര നിയമത്തി​​​െൻറ ലംഘനത്തിന്​ നീതീകരണമില്ല. മുമ്പും വകുപ്പുമായി ബന്ധപ്പെട്ട സുപ്രധാനമല്ലാത്ത പല കാര്യങ്ങളും സ്​ഥാപനത്തിന്​ പുറത്ത്​ നടത്തിപ്പിന്​ നൽകിയിട്ടുള്ളതാണ്​.

അന്നൊന്നുമില്ലാത്ത പ്രതിഷേധമാണ്​ ഇപ്പോഴുണ്ടായത്​. റിസർവേഷൻ കൗണ്ടറുകളിൽ ജോലി ചെയ്യുന്നവരിലേറെയും യൂനിയനുകളുടെ തലപ്പത്തുള്ളവരായതിനാലാണ്​ ഇൗ പ്ര​തിഷേധം. അതിനാൽ, റിസർവേഷൻ കൗണ്ടർ കുടുംബശ്രീക്ക്​ കൈമാറുന്നതിനെതിരായ സമരം നീതീകരണമില്ലാത്തതാണെന്നും നടപടി വേണമെന്നുമാണ്​ ഹരജിയിലെ ആവശ്യം.

ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെങ്കിൽ സർക്കാർ അനുമതി വേണമെന്ന് വ്യക്തമാക്കി കെ.എസ്.ആർ.ടി.സി സത്യവാങ്മൂലം നൽകിയിരുന്നു. 1.51 കോടിയുടെ വരുമാന നഷ്​ടമാണ്​ കോർപറേഷന്​ സമരം മൂലമുണ്ടായതെന്നും​ കെ.എസ്​.ആർ.ടി.സി ഡെപ്യൂട്ടി ലോ ഒാഫിസർ പി.എൻ. ഹെന നൽകിയ സത്യവാങ്​മൂലത്തിൽ പറയുന്നു.

Tags:    
News Summary - KSRTC strike- High Court - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.