കെ.എസ്​.ആർ.ടി.സിയിൽ 773 ജീവനക്കാരെ പിരിച്ചു വിട്ടു

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സിയിൽ നിന്നും 773 ജീവനക്കാരെ പിരിച്ചു വിട്ടു. 304 ഡ്രൈവർമാരേയും 469 കണ്ടക്​ടർമാരെയുമാണ ്​ പിരിച്ച്​ വിട്ടത്​. ദീർഘകാലമായി ഡ്യൂട്ടിയിൽ പ്രവേശിക്കാത്ത ജീവനക്കാരെയാണ്​ പിരിച്ച്​ വിട്ടിരിക്കുന്നതെന്ന്​ കെ.എസ്​.ആർ.ടി.സി എം.ഡി ടോമിൻ ജെ തച്ചങ്കരി അറിയിച്ചു.

നേരത്തെ ദീർഘകാലമായി കെ.എസ്​.ആർ.ടി.സിയിൽ ​േജാലിയിൽ പ്രവേശിക്കാത്ത ജീവനക്കാർക്ക്​ മാനേജ്​മ​​െൻറ്​ നോട്ടീസ്​ നൽകിയിരുന്നു. നോട്ടീസ്​ ലഭിച്ചിട്ടും തിരികെ ജോലിയിൽ കയറാത്ത ജീവനക്കാർക്കെതിരെയാണ്​ നടപടി എടുത്തിരിക്കുന്നത്​. ഇതിൽ പലരും ലീവ്​ എടുക്കുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതായി ആരോപണമുണ്ട്​.

കെ.എസ്​.ആർ.ടി.സിയിൽ നിലവിൽ ജീവനക്കാരുടെ എണ്ണം കൂടുതലാണ്​. ഇതും ജീവനക്കാരെ പിരിച്ച്​ വിടുന്നതിനുള്ള കാരണമായി.

Tags:    
News Summary - KSRTC staff Dismiss-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.