കെ.എസ്​.ആർ.ടി.സി താൽക്കാലിക ജീവനക്കാരന്​ വെ​േട്ടറ്റു

ശബരിമല: കെ.എസ്.ആർ.ടി.സി താൽക്കാലിക ജീവനക്കാരന് വെട്ടേറ്റു. തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ ജീവനക്കാരനായ തിരു വനന്തപുരം കാരോട് കുമാരിവിലാസം ബംഗ്ലാവിൽ ഭുവനചന്ദ്രൻ നായർക്കാണ്​ (52) വെട്ടേറ്റത്. വെള്ളിയാഴ്​ച പുലർച്ച ഒന്നോട െ ചക്കുപാലത്തിന് സമീപമായിരുന്നു സംഭവം. മൊബൈൽ ഫോൺ റീചാർജ് ചെയ്യാൻ ത്രിവേണിയിലെത്തി പമ്പ ഡിപ്പോയിലേക്ക് ബസിൽ മടങ്ങുംവഴിയായിരുന്നു ഭുവനചന്ദ്രന് നേരെ ആക്രമണം ഉണ്ടായത്.

ത്രിവേണിയിൽനിന്ന്​ പുറപ്പെട്ട ബസിൽ കയറിയ ആദിവാസി എന്ന് തോന്നിക്കുന്ന യുവാവാണ് ആക്രമണം നടത്തിയത്. ബസ് പമ്പ ഡിപ്പോക്ക്​ കുറച്ച് പിന്നിൽ നിർത്തണമെന്ന് ആദിവാസി യുവാവ് ആവശ്യപ്പെട്ടു. എന്നാൽ, ബസിലുണ്ടായിരുന്ന ഭുവനചന്ദ്രൻ നായർ ഇതിനെ എതിർത്തു. തുടർന്ന് ഇതേച്ചൊല്ലി ഇരുവരും ബസിൽ വാക്കേറ്റമായി.

ഇതിനിടെ ഡിപ്പോയും കടന്ന് ബസ് ചക്കുപാലത്തെത്തിയപ്പോൾ ഇരുവരും ബസിൽനിന്ന് ഇറങ്ങി. തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഭുവനചന്ദ്രൻ നായരെ ആക്രമിച്ച യുവാവ് കാട്ടിലേക്ക് ഓടി മറയുകയായിരുന്നു. ഇടത് കൈത്തണ്ടക്ക്​ മുറിവേറ്റ ഭുവനചന്ദ്രൻ നായരെ പമ്പ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പമ്പ പൊലീസ് കേസെടുത്തു.

Tags:    
News Summary - KSRTC Staff attacked-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.