കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ പുന:ക്രമീകരിക്കാത്തവര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: 10,000 രൂപക്ക് താഴെ പ്രതിദിന വരുമാനമില്ലാത്ത സര്‍വിസുകള്‍ നിര്‍ത്തലാക്കുന്നതില്‍ കെ.എസ്.ആര്‍.ടി.സി നിലപാട് കര്‍ശനമാക്കുന്നു.
ജനുവരി 31നുള്ളില്‍ നിശ്ചിത വരുമാനമുള്ള സര്‍വിസുകള്‍ പുന$ക്രമീകരിച്ചില്ളെങ്കില്‍ ബന്ധപ്പെട്ട യൂനിറ്റ് അധികാരികള്‍ക്കെതിരെ ശക്തമായ അച്ചടക്ക നടപടിയുണ്ടാകുമെന്ന് മാനേജ്മെന്‍റ് മുന്നറിയിപ്പ് നല്‍കി. പ്രതിദിന വരുമാനം വിശകലനം ചെയ്തതില്‍ യൂനിറ്റ് അധികാരികള്‍ ഷെഡ്യൂളുകള്‍ പുന$ക്രമീകരിക്കുകയോ ക്രമീകരിച്ചവ തുടര്‍ച്ചയായി നിരീക്ഷിച്ച് മെച്ചപ്പെടുത്തുകയോ ചെയ്തില്ളെന്ന് ശ്രദ്ധയില്‍പെട്ടതിനത്തെുടര്‍ന്നാണ് നടപടി.
ഇത്തരം ഷെഡ്യൂളുകള്‍ റദ്ദാക്കുന്നതിന്‍െറ ഉത്തരവാദിത്തം ഇനി ബന്ധപ്പെട്ട യൂനിറ്റ് അധികാരി മാത്രമായിരിക്കുമെന്നും ഇതുസംബന്ധിച്ച സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.  

അതേസമയം, ആദിവാസി മേഖലകളിലേക്കുള്ള സര്‍വിസുകള്‍, ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുള്ള സര്‍വിസുകള്‍ എന്നിവയെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ നഷ്ടം കുറക്കുകയാണ് മാനേജ്മെന്‍റിന്‍െറ ലക്ഷ്യം. വിവിധ ധനകാര്യസ്ഥാപനങ്ങള്‍ക്കുള്ള 2726.07 കോടിയും സര്‍ക്കാറിനുള്ള 1704.66 കോടിയുമടക്കം ആകെ കടം നിലവില്‍ 4430.73 കോടിയാണ്.
ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ നഷ്ടവും ഓണക്കാല ആനുകൂല്യം വിതരണം ചെയ്യാന്‍ കടമെടുത്തതും ഡീസല്‍ കുടിശ്ശികയുമടക്കം ബാധ്യതകള്‍ ഇതിന് പുറമേയാണ്.

News Summary - KSRTC services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.