‍‍‍​കെ.എസ്​.ആർ.ടി.സി ദീർഘദൂര സർവീസ്​ പുനഃരാരംഭിക്കുന്നു; സമരങ്ങൾക്കും പ്രകടനങ്ങൾക്കും അനുമതിയില്ല

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സി ദീർഘദൂര സർവീസുകൾ പുനഃരാരംഭിക്കുമെന്ന്​​ മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാംഘട്ട ലോക്​ഡൗൺ ഇളവുകളുടെ ഭാഗമായാണ്​ സംസ്ഥാനത്ത്​ കെ.എസ്​.ആർ.ടി.സി ദീർഘദൂര സർവീസ്​ വീണ്ടും തുടങ്ങുന്നത്​. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാവും സർവീസ്​. നേരത്തെ ഒരു ജില്ലയിൽ നിന്ന്​ തൊട്ടടുത്ത ജില്ലയിലേക്ക്​ മാത്രമാണ്​ കെ.എസ്​.ആർ.ടി.സിയുടെ സർവീസുണ്ടായിരുന്നത്​.

കേന്ദ്രസർക്കാർ നൽകിയ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്തും ജിമ്മുകൾ തുറക്കു​മെന്ന്​ മുഖ്യമന്ത്രി അറിയിച്ചു. ആഗസ്​റ്റ്​ അഞ്ച്​ മുതലാവും ജിമ്മുകൾ തുറക്കുക. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ കശുവണ്ടി ഫാക്​ടറികൾക്കും പ്രവർത്തനാനുമതി നൽകും. ലോക്​ഡൗൺ തീരും വരെ സമരങ്ങൾക്കും പ്രകടനങ്ങൾക്കും അനുമതിയുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ട്രോളിങ്​ നിരോധനത്തിന്​ ശേഷം നിയന്ത്രിതമായി മത്സ്യബന്ധനം അനുവദിക്കും. എന്നാൽ, മത്സ്യലേലത്തിന്​ അനുമതിയുണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി. 

Tags:    
News Summary - KSRTC Service Re-open-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.