കെ.എസ്​.ആർ.ടി.സി ശമ്പളം: പ്രതിഷേധച്ചൂടിനിടെ ചർച്ചക്ക്​ വിളിച്ച്​ മന്ത്രി

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സിയിലെ ശമ്പളവിതരണകാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ തിങ്കളാഴ്ച ഗതാഗതമന്ത്രി ആൻറണി രാജു അംഗീകൃത സംഘടനകളുടെ യോഗം വിളിച്ചു. മൂന്ന്​ സംഘടനകളുമായും വെ​വ്വേറെ സമയങ്ങളിലാണ്​ കൂടിക്കാഴ്ച​. സി.ഐ.ടി.യുവിന്​ രാവിലെ 11.30നും ടി.ഡി.എഫിന്​ വൈകീട്ട്​ മൂന്നിനും ബി.എം.എസിന്​ 3.30 നുമാണ്​ സമയമനുവദിച്ചിരിക്കുന്നത്​. ​​മേയ് അഞ്ചിനുള്ളിൽ ഏ​പ്രിലിലെ ശമ്പളം നൽകിയില്ലെങ്കിൽ പണിമുടക്കിലേക്ക്​ നീങ്ങാൻ യൂനിയനുകൾ തീരുമാനിച്ച സാഹചര്യത്തിൽ കൂടിയാണ്​ യോഗം.

ആറ്​ മുതൽ പണിമുടക്കുമെന്നറിയിച്ച്​ ടി.ഡി.എഫ്​ നേര​ത്തേ നോട്ടീസ്​ നൽകിരുന്നു. ബി.എം.എസും ആറിന്​ പണിമുടക്ക്​ നോട്ടീസ്​ നൽകിയിട്ടുണ്ട്​. തീയതി പ്രഖ്യാപിച്ചിട്ടെങ്കിലും ശമ്പളവിതരണം നടന്നില്ലെങ്കിൽ പണിമുടക്കിലേക്ക്​ നീങ്ങാനാണ്​ സി.ഐ.ടി.യുവിന്‍റെയും തീരുമാനം. കഴിഞ്ഞദിവസം മാനേജ്​മെന്‍റ്​ യൂനിയനുകളെ ചർച്ചക്ക്​ വിളി​ച്ചെങ്കിലും ശമ്പളകാര്യത്തിൽ ഒരുറപ്പും നൽകാനായില്ല. യൂനിയനുകൾ നിലപാട്​ കടുപ്പിച്ച സാഹചര്യത്തിലാണ്​ മന്ത്രിയുടെ സമവായ നീക്കം.

കെ.എസ്​.ആർ.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ട ബാധ്യത സര്‍ക്കാറിനില്ലെന്ന മന്ത്രിയുടെ ആവർത്തിച്ചുള്ള പ്രസ്താവന യൂനിയനുകളെ ചൊടിപ്പിച്ചിട്ടുണ്ട്​. ശമ്പളകാര്യത്തിൽ മന്ത്രി ഒഴിഞ്ഞുമാറുന്നുവെന്ന വിമർശനം നേര​േത്തതന്നെ യൂനിയനുകൾക്കുണ്ട്​. സര്‍ക്കാറിന്‍റെ കൂട്ടായ തീരുമാനമാണിതെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ പരാമർശം കൂടി വന്നതോടെ ശമ്പളകാര്യത്തിൽ സർക്കാർ കൈമലർത്തുന്നുവെന്ന വികാരമാണ്​ തൊഴിലാളികൾക്കിടയിലുമുള്ളത്​.

Tags:    
News Summary - KSRTC salary: Minister calls for discussion during protest heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.