തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഭരണ-പ്രതിപക്ഷ സംഘടനകളുടെ അനിശ്ചിതകാല പ്രേക്ഷാഭം സെക്രേട്ടറിയറ്റിന് മുന്നിൽ തുടരുേമ്പാഴും ചർച്ചയും പരിഹാരവും ഇനിയും അകലെ.
പ്രശ്നം സാമ്പത്തികമായതിനാൽ ധനവകുപ്പ് കനിയാെത പരിഹാരം സാധ്യമല്ലെന്നാണ് ഗതാഗതവകുപ്പിെൻറ നിലപാട്. വെള്ളിയാഴ്ച ധനമന്ത്രി തോമസ് െഎസക്കിനെ നേരിട്ടുകണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ തീരുമാനിച്ചിരുന്നെങ്കിലും കൂടിക്കാഴ്ച നടന്നില്ല.
തിങ്കളാഴ്ചയെ ഇനി എന്തെങ്കിലും ആശയവിനിമയം നടക്കൂ. ധനവകുപ്പിൽനിന്ന് ഉറപ്പ് ലഭിക്കാതെ സമരക്കാരെ ചർച്ചക്ക് വിളിച്ചിട്ടും കാര്യമില്ലെന്നാണ് എ.കെ. ശശീന്ദ്രെൻറയും നിലപാട്.
പ്രതിസന്ധി പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശയാത്ര കഴിെഞ്ഞത്തിയ ഉടൻ കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള ഇടതുനേതാക്കളെ ഗതാഗത മന്ത്രി നേരിൽകണ്ട് കത്ത് നൽകിയിരുന്നു. കെ.എസ്.ആർ.ടി.ഇ.എ (സി.െഎ.ടി.യു) അടക്കം സമരത്തിലുള്ള സാഹചര്യത്തിലാണിത്.
അതേസമയം, അവധി ദിവസത്തിെൻറ ആലസ്യമില്ലാതെ സജീവമാണ് സമരപ്പന്തലുകൾ. സി.െഎ.ടി.യു നേതൃത്വത്തിലുള്ള അനിശ്ചിതകാല രാപകൽ സമരം 14ാം ദിവസത്തിലേക്ക് കടക്കുകയാണ്. സമരത്തിെൻറ 13 ദിവസം സി.െഎ.ടി.യു സംസ്ഥാന പ്രസിഡൻറ് കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്തു.
കെ.എസ്.ആർ.ടി.സി സംരക്ഷിക്കുന്നത് സർക്കാറിെൻറ മാത്രമല്ല, കേരളത്തിെൻറ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. വിനോദ് അധ്യക്ഷത വഹിച്ചു.
കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ (എ.െഎ.ടി.യു.സി) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം ആറാം ദിവസത്തിലേക്ക് കടന്നു. അഞ്ചാംദിവത്തെ സമരം എ.െഎ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് സജിലാൽ ഉദ്ഘാടനം ചെയ്തു. മാനേജ്മെൻറിെൻറ പരാജയം തൊഴിലാളികളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
പ്രശ്നം പരിഹരിച്ചില്ലെങ്കിൽ തൊഴിലാളികൾെക്കാപ്പം എ.െഎ.വൈ.എഫ് പ്രവർത്തകരും സമരത്തിനിറങ്ങുെമന്നും അദ്ദേഹം പറഞ്ഞു. ടി.ഡി.എഫ് സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.