പാലക്കാട്: കെ.എസ്.ആർ.ടി.സി വ്യാഴാഴ്ച മുതൽ പാലക്കാട്-കോഴിേക്കാട് റൂട്ടിൽ രണ്ട് ടൗൺ ടു ടൗൺ സർവിസ് ആരംഭിക്കും. രാവിലെ എട്ടിന് പാലക്കാടുനിന്നും പുറപ്പെടുന്ന ഒരു ബസ്, വൈകീട്ട് 3.30ന് കോഴിക്കോടുനിന്നും മടങ്ങും. രാവിലെ എട്ടിന് കോഴിക്കോടുനിന്നും പുറപ്പെടുന്ന രണ്ടാമത്തെ ബസ് വൈകീട്ട് മൂന്നിന് പാലക്കാടുനിന്നും മടങ്ങും.
ബുധനാഴ്ച ആരംഭിച്ച എറണാകുളം, കോട്ടയം, തിരുവനന്തപുരം സർവിസുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. എറണാകുളം ബസ് രാവിലെ 5.45ന് ചിറ്റൂർ സബ് ഡിപ്പോയിൽനിന്നും പുതുനഗരം വഴി 6.30ന് പാലക്കാട് എത്തി പുറപ്പെടും. ഉച്ചക്ക് 12ന് എറണാകുളത്തുനിന്നും മടങ്ങും.
കോട്ടയം ബസ് രാവിലെ ആറിന് പാലക്കാട് ഡിപ്പോയിൽനിന്നും പുറപ്പെടും. ഉച്ചക്ക് ഒരു മണിക്ക് കോട്ടയത്തുനിന്നും മടക്കം. തിരുവനന്തപുരം ബസ് രാവിലെ എട്ടിന് പാലക്കാട് ഡിേപ്പായിൽനിന്നും പുറപ്പെടും. ആലപ്പുഴ വഴിയാണ് സർവിസ്. ബസ് െതാട്ടടുത്ത ദിവസം രാവിലെ എട്ടിന് പാലക്കാേട്ടക്ക് തിരിച്ചുപോരും.
സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ച 12, 13 തിയതികളിൽ സർവിസ് ഉണ്ടായിരിക്കില്ല. ഇതുമൂലം തിരുവനന്തപുരം ബസ് വെള്ളിയാഴ്ച എറണാകുളത്ത് സർവിസ് അവസാനിപ്പിച്ചു മടങ്ങും. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും സർവിസുകളെന്ന് ഡി.ടി.ഒ ടി.എ. ഉബൈദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.