നീറ്റ് പരീക്ഷ: വയനാട്​ -കോഴിക്കോട്​ കെ.എസ്. ആർ. ടി.സി സ്​പെഷ്യൽ സർവീസ്​ നടത്തും

കോഴിക്കോട്​: നീറ്റ് പരീക്ഷ എഴുതുന്നവർക്കായി കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് ഓൺലൈൻ ബുക്കിംഗ് സൗകര്യങ്ങളോടെ സെ്​റ്റംബർ 13 ന് പ്രത്യേക സർവ്വിസ് നടത്തും. പോകുന്ന ബസിൽ തന്നെ വൈകിട്ട് തിരികെ വരാം. ബുക്കിംഗ് വ്യാഴാഴ്​ച ​ മുതൽ ആരംഭിക്കുമെന്ന്​ അധികൃതർ അറിയിച്ചു.

ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യുന്നതിന് www.online.keralartc.com സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്കായി 04936-220217 എന്ന നമ്പറിൽ ബന്ധപ്പെടാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.