കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആനുകൂല്യ വർധന പരിഗണനയിൽ -മന്ത്രി സി.പി. ജോൺ

ക​ണ്ണൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി തൊ​ഴി​ലാ​ളി​ക​ളെ​കൊ​ണ്ടും സം​ഘ​ട​ന​ക​ളെ​ക്കൊ​ണ്ടും ഗു​ണ​മ​ല്ലാ​തെ വ​കു​പ്പി​ന് ദോ​ഷ​മൊ​ന്നു​മി​ല്ലെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ൺ. കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ്ണൂ​ർ ഡി​പ്പോ സ​ന്ദ​ർ​ശി​ച്ച് ടി.​ഒ. മോ​ഹ​ന​ൻ എം.​എ​ൽ.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് ബ​സ് വാ​ങ്ങു​ന്ന​തി​നു​ള്ള 45 ല​ക്ഷം രൂ​പ സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​​ന്ത്രി.

പ്രി​യ​ദ​ർ​ശി​നി ബ​സ് സ​ർ​വി​സ് ന​ട​പ്പാ​ക്കി തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി ഭാ​രം കൂ​ടി​യി​ട്ടും തൊ​ഴി​ലാ​ളി​ക​ൾ കൂ​ടു​ത​ൽ കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ശ​മ്പ​ള വ​ർ​ധ​ന​യും പെ​ൻ​ഷ​നും ഡി.​എ​യും വ​ർ​ധി​പ്പി​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലൂ​ണ്ടെ​ങ്കി​ലും ത​ൽ​ക്കാ​ലം അ​ജ​ണ്ട​യി​ലി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളി​ൽ​നി​ന്ന് ബ​സു​ക​ൾ വാ​ട​ക​​ക്കെ​ടു​ക്കു​ന്ന​തി​ന് ചി​ല​ർ ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. വാ​ഹ​ന ഉ​ട​മ​ക​ൾ ത​ന്നെ​യാ​ണ് ഡീ​സ​ൽ അ​ടി​ക്കേ​ണ്ട​തും അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തേ​ണ്ട​തും ഇ​ൻ​ഷു​റ​ൻ​സ് തു​ക ഉ​ൾ​പ്പെ​ടെ അ​ട​ക്കേ​ണ്ട​തും.

കാ​പി​റ്റ​ൽ എ​ക്സ്പെ​ൻ​ഡി​ച്ച​ർ കു​റ​ച്ച് ഓ​പ​റേ​ഷ​ന​ൽ എ​ക്സ്​​പെ​ൻ​ഡി​ച്ച​ർ നി​യ​ന്ത്രി​ച്ചാ​ൽ ട്രാ​ൻ​സ്​​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ മെ​ച്ച​​പ്പ​ടും. അ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ബ​സു​ക​ൾ സ്​​പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ ക​ണ്ടെ​ത്തു​ന്ന​ത്.

ഏ​താ​ണ്ട് 200ഓ​ളം ബ​സു​ക​ൾ സ്​​പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. ക​ണ്ണൂ​രി​ലെ അ​മ്മ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘മ​ദ​ർ​സ് ഓ​ൺ എ ​മി​ഷ​ൻ’ അം​ഗ​ങ്ങ​ൾ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പോ​യി​ലെ വ​നി​ത​ക​ളു​ടെ വി​ശ്ര​മ മു​റി​യി​ലേ​ക്ക് ന​ൽ​കു​ന്ന ക​ട്ടി​ൽ, കി​ട​ക്ക , ഫാ​ൻ തു​ട​ങ്ങി​യ​വ​യും ഭാ​ര​വാ​ഹി​ക​ൾ മ​ന്ത്രി​ക്ക് കൈ​മാ​റി.

തു​ട​ർ​ന്ന് മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ട്രാ​ൻ​സ്​​പോ​ർ​ട് മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി ചേ​ർ​ന്നു. ക​ണ്ണൂ​ർ ഡി​പ്പോ പൊ​ളി​ച്ച് ന​വീ​ക​രി​ക്കു​മ്പോ​ൾ വ​ള​രെ​യേ​റെ ശ്ര​ദ്ധ​വേ​ണ​മെ​ന്നും പ​ത്തും പ​ന്ത്ര​ണ്ടും നി​ല​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ൾ പ​ണി​യു​ന്ന​തി​നോ​ട് ത​നി​ക്ക് യോ​ജി​പ്പി​ല്ലെ​ന്നും കെ​ട്ടി​ടം ആ​ര് വാ​ട​ക​ക്കെ​ടു​ക്കും എ​ന്ന ചി​ന്ത ആ​ദ്യം മ​ന​സി​ൽ വേ​ണ​മെ​ന്നും മ​ന്ത്രി സി.​പി. ജോ​ൺ പ​റ​ഞ്ഞു. ടി.​ഒ. മോ​ഹ​ന​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡെ​പ്യൂ​ട്ടി മേ​യ​ർ കെ.​ടി. താ​ഹി​ർ, വി​വി​ധ രാ​ഷ്ര​ടീ​യ​പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ ഒ.​കെ. വി​നീ​ഷ്, സു​ധീ​ഷ് ക​ട​ന്ന​പ്പ​ള്ളി, മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, ടി. ​അ​ജി​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - KSRTC Minister Kannur Visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.