എം പാനൽ കണ്ടക്ടർമാരുടെ പിരിച്ചുവിടൽ: അഞ്ചുമിനിറ്റുപോലും അധികം നൽകാനാവില്ലെന്ന്​ ഹൈകോടതി

കൊച്ചി: യോഗ്യതയില്ലാത്ത എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിടണമെന്ന ഉത്തരവ്​ നടപ്പാക്കാൻ അഞ്ചുമിനിറ്റ് പോലു ം അധികം നൽകാനാവില്ലെന്ന്​ ഹൈകോടതി. ഉത്തരവ്​ നടപ്പാക്കാൻ രണ്ടുമാസം സമയം തേടി കെ.എസ്.ആർ.ടി.സി നൽകിയ ഉപഹരജി തള്ളി യാണ്​ ഡിവിഷൻ ബെഞ്ച്​ ഇക്കാര്യം വ്യക്​തമാക്കിയത്​.

കെ.എസ്.ആർ.ടി.സിയിലെ റിസർവ് കണ്ടക്ടർമാരുടെ തസ്തികയിലേക്ക ് പി.എസ്.സി ശിപാർശ ചെയ്തവരെ നിയമിക്കാൻ എം പാനലുകാരിൽ 10 വർഷത്തെ സർവിസുള്ളവരൊഴികെയുള്ളവരെ പിരിച്ചുവിട്ട് റിപ്പോർട്ട് നൽകാൻ നവംബർ ആറിന്​ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ, 4071 എം പാനൽ കണ്ടക്ടർമാരെ ഒഴിവാക്കേണ്ടി വരുമെന്നും ഇവരെ തിരക്കിട്ട് ഒഴിവാക്കുന്നത് കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും വ്യക്​തമാക്കി കെ.എസ്.ആർ.ടി.സിയും എം.ഡിയുമാണ് ഉപഹരജി നൽകിയത്.

പുതുതായി നിയമനം ലഭിക്കുന്നവർക്ക് പരിശീലനം നൽകാനും മറ്റും സാവകാശം വേണം. എം പാനലുകാരെ തിരക്കിട്ട് ഒഴിവാക്കിയാൽ ട്രിപ്പുകൾ റദ്ദാക്കേണ്ടി വരുമെന്നും പൊതുജനം ബുദ്ധിമുട്ടുമെന്നും ഉപഹരജിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, പി.എസ്.സി നിയമന ശിപാർശ നൽകിയവർ നിലവിലുള്ളപ്പോൾ എം പാനലുകാർ ജോലി ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും ഇവരെ ഒഴിവാക്കിയേ തീരൂവെന്നും കോടതി വ്യക്​തമാക്കി.

ഹൈകോടതിവിധി നടപ്പാക്കാനാവില്ലെന്ന് വാർത്തസമ്മേളനം നടത്തിപ്പറഞ്ഞ വ്യക്​തിക്കെതിരെ എന്തു ചെയ്യണമെന്ന് കോടതിക്ക് അറിയാമെന്ന്​ കെ.എസ്.ആർ.ടി.സി എം.ഡിയെ പേരെടുത്ത് പറയാതെ കോടതി വിമർശിച്ചു. തുടർന്ന് കെ.എസ്.ആർ.ടി.സിയിലെ എം പാനൽ കണ്ടക്ടർമാരെ ഒഴിവാക്കണമെന്ന ആവശ്യവുമായി പി.എസ്.സി റാങ്ക് ലിസ്​റ്റിലുള്ള ഉദ്യോഗാർഥികൾ നൽകിയ അപ്പീൽ തിങ്കളാഴ്​ച വീണ്ടും പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - KSRTC M-Panel conductor-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.