പണിമുടക്ക്: കെ.എസ്.ആർ.ടി.സിയുടെ അധിക വരുമാനം 67 ലക്ഷം
തിരുവനന്തപുരം: വിപുലമായ യാത്രാ ക്രമീകരണങ്ങെളാരുക്കി സ്വകാര്യബസ് സമരത്തെ നേരിട്ട കെ.എസ്.ആർ.ടി.സിക്ക് ആദ്യദിനം 67 ലക്ഷം അധികവരുമാനം. പരമാവധി ബസുകള്‍ നിരത്തിലിറക്കിയും പ്രത്യേക ട്രിപ്പുകൾ ക്രമീകരിക്കുകയും ചെയ്തതോടെ വെള്ളിയാഴ്ച കലക്ഷനായി കിട്ടിയത് 7.22 കോടിയാണ്.
കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് 6.59 കോടിയും കെ.യു.ആർ.ടി.സി (ലോ ഫ്ലോർ) ബസുകള്‍ക്ക് 62.42 ലക്ഷവും ലഭിച്ചു. കഴിഞ്ഞ ദിവസത്തെക്കാള്‍ 67 ലക്ഷം രൂപ അധികം ലഭിച്ചിട്ടുണ്ട്. ഇതോടെ റെക്കോഡ് വരുമാനത്തിനാണ് കോര്പറേഷന് സാക്ഷ്യം വഹിക്കുന്നത്. കെ.എസ്.ആര്.ടി.സിക്ക് ഒരു കിലോമീറ്ററിന് 38.66 രൂപയും ജനുറം ബസുകള്‍ക്ക് 45.77 രൂപ വീതവും കിട്ടുന്നുണ്ട്.
5582 ഷെഡ്യൂളുകളാണ് കഴിഞ്ഞ ദിവസം ഓടിയത്. ഇതിനു പുറമേ, ലഭ്യമായ ബസുകൾ ഉപയോഗിച്ച് രണ്ടായിരത്തിലധികം ട്രിപ്പുകളും ആദ്യദിനം ക്രമീകരിച്ചിരുന്നു. സ്വകാര്യബസുകള്‍ ഏറെയുണ്ടായിരുന്ന പാതകളില്‍ യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് പ്രത്യേക ബസുകള്‍ ഓടിക്കുന്നുണ്ട്. ഞായറാഴ്ച അവധിദിനമായതിനാൽ വലിയ യാത്രാക്ലേശമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.