കാറിന്റെ വില 9 കോടി, 130 രൂപ ടോൾ നൽകാനാവില്ല, പരാതി നൽകി ടോൾ പ്ലാസ അധികൃതർ

പന്തീരാങ്കാവ്: ദേശീയപാതയിൽ ടോൾ അടക്കാതെ, കാർ കടന്നതായി പരാതി. ദേശീയപാത പന്തീരാങ്കാവ് ടോൾ പ്ലാസയിൽ 130 രൂപയുടെ ടോൾ അടക്കാതെയാണ് കാറു പോയത്. ഒമ്പത് കോടിയിലധികം രൂപ വിലയുള്ള റോൾസ് റോയ്സ് കാറാണ് ടോൾ അടക്കാതെ പോയത്.

ടോൾ പ്ലാസ അധികൃതർ പൊലീസിനും റോൾസ് റോയ്സ് കമ്പനിക്കും പരാതി നൽകിയിട്ടുണ്ട്. ഹരിയാന രജിസ്ട്രേഷനുള്ള റോൾസ് റോയ്സ് ഗോസ്റ്റ് കാറാണ് കഴിഞ്ഞ നാലിന് വൈകിട്ട് 3.36ന് രാമനാട്ടുകരയിൽ നിന്ന് വെങ്ങളം ഭാഗത്തേക്കുള്ള ടോൾ വെട്ടിച്ചുകടന്നുകളഞ്ഞത്.

ജീവനക്കാർ ടോൾ ബാരിയർ ആം അടക്കുന്നതിന് മുമ്പ് തന്നെ കാർ അപ്പുറത്തെത്തിയിരുന്നു. ഹരിയാന രജിസ്ട്രേഷനുള്ള മറ്റൊരു വാഹനം പല തവണയായി ടോൾ നൽകാതെ കടന്നുപോകുന്നുണ്ടെന്നും ടോൾ പ്ലാസ അധികൃതർ പറഞ്ഞു. ദിനംപ്രതി നിരവധി വാഹനങ്ങൾ ഇത്തരത്തിൽ ടോൾ വെട്ടിച്ചു കടക്കുന്നതായും പൊലീസിൽ ദൃശ്യങ്ങൾ സഹിതം പരാതിപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

Tags:    
News Summary - Car costs Rs 9 crore, cannot pay Rs 130 toll, toll plaza authorities file complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.