കെ.എസ്.ആര്‍.ടി.സിയെ ലാഭകരമാക്കാന്‍ യൂനിയനുകളുടെ ഇടപെടല്‍ അനിവാര്യം -കാനം

കോഴഞ്ചേരി: കെ.എസ്.ആർ.ടി.സിയെ ലാഭകരമാക്കാൻ തൊഴിലാളി യൂനിയനുകളുടെ ഇടപെടൽ അനിവാര്യമെന്ന്്് കാനം രാജേന്ദ്രൻ. കേരള സ്​റ്റേറ്റ് ട്രാൻസ്​പോർട്ട്​ എംപ്ലോയീസ് യൂനിയൻ (എ.ഐ.ടി.യു.സി) ലീഡേഴ്‌സ് ക്യാമ്പ് ചരൽകുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കാലങ്ങളിലെല്ലാം കെ.എസ്.ആർ.ടി.സിയെ ലാഭകരമാക്കാൻ ആവശ്യമായ നിർദേശങ്ങളും പ്രവർത്തനങ്ങളും നടത്തിയിരുന്ന സംഘടനയാണ് കേരള സ്​റ്റേറ്റ് ട്രാൻസ്​പോർട്ട്​ എംപ്ലോയീസ് യൂനിയൻ (എ.ഐ.ടി.യു.സി). കേന്ദ്ര സർക്കാർ പുതിയ വാഹന നിയന്ത്രണ നിയമം കൊണ്ടുവന്നതോടെ കേരളത്തിലെ പൊതുഗതാഗത രംഗത്ത് വലിയ പ്രതിസന്ധി അനുഭവപ്പെടുകയാണ്. ഇത് കെ.എസ്.ആർ.ടി.സിയെയും ബാധിച്ചിട്ടുണ്ട്. ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനം ഇല്ലാതെ പോകുന്നതി​‍​െൻറയും മാനേജ്‌മ​െൻറി​​െൻറ കെടുകാര്യസ്ഥതകൊണ്ടും കെ.എസ്.ആർ.ടി.സി നഷ്​ടത്തിലേക്ക് കൂപ്പുകുത്തുകയാണ്.

സ്വന്തമായി ബോഡി നിർമാണം വരെ നടത്തിയിരുന്ന കോർപറേഷൻ ബോഡി നിർമാണം സ്വകാര്യ മേഖലകൾക്ക്​ നൽകി നഷ്​ടമുണ്ടാക്കി. തൊഴിലാളികളെ പിരിച്ചുവിടുന്ന കാര്യത്തിൽ യൂനിയന് താൽപര്യമില്ല. മാനേജ്‌മ​െൻറിനെ നിയന്ത്രിക്കാൻ ഉതകുന്ന തരത്തിൽ സംഘടനയുടെ അംഗീകാരം നിലനിർത്താൻ ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - KSRTC Kanam Rajendran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.