കെ.എസ്​.ആർ.ടി.സി: നീറ്റ് പരീക്ഷയിൽ കലക്​ഷനും നീറ്റ്​

തി​രു​വ​ന​ന്ത​പു​രം: അ​ഖി​ലേ​ന്ത്യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക സ​ർ​വി​സ്​ ന​ട​ത്തി​പ്പി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ നേ​ട്ടം. പൊ​തു​വേ ഞാ​യ​റാ​ഴ്ച​ക​ളി​ൽ വ​രു​മാ​നം കു​റ​വാ​ണ്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സം ക​ല​ക്​​ഷ​ന്‍ 6.88 കോ​ടി രൂ​പ​യാ​ണ്. 71 ല​ക്ഷം രൂ​പ​യു​ടെ വ​ര്‍ധ​ന​യാ​ണു​ള്ള​ത്. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും തി​രി​കെ​യും സൗ​ക​ര്യ​പ്ര​ദ​മാ​യ വി​ധ​ത്തി​ല്‍ ക്ര​മീ​ക​രി​ച്ച ബ​സു​ക​ളാ​ണ് വ​രു​മാ​നം വ​ര്‍ധി​പ്പി​ച്ച​ത്.

വി​വി​ധ ഡി​പ്പോ​ക​ളി​ല്‍നി​ന്നാ​യി 109 പ്ര​ത്യേ​ക ബ​സു​ക​ൾ ഓ​ടി​ച്ചു. എ​റ​ണാ​കു​ളം ഡി​പ്പോ​യി​ല്‍നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ 32 പ്ര​ത്യേ​ക ബ​സു​ക​ള്‍ ഓ​ടി​ച്ചു. ബം​ഗ​ളൂ​രു റൂ​ട്ടി​ല്‍ ര​ണ്ടും കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് ഒ​രു സ്‌​പെ​ഷ​ല്‍ ബ​സും സ​ർ​വി​സ്​ ന​ട​ത്തി. നീ​റ്റ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക പ്ര​കാ​ര​മാ​ണ് ബ​സ് സ​ര്‍വി​സു​ക​ള്‍ ക്ര​മീ​ക​രി​ച്ച​ത്. പ​ര​മാ​വ​ധി ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ക്കി. ജീ​വ​ന​ക്കാ​രെ​യും നി​യോ​ഗി​ച്ചു. ഞാ​യ​റാ​ഴ്ച ദി​വ​സം ഇ​ത്ര​യും വ​രു​മാ​നം ല​ഭി​ച്ച​ത് ജീ​വ​ന​ക്കാ​രു​ടെ ഒ​ത്തൊ​രു​മ​യു​ടെ നേ​ട്ട​മാ​ണെ​ന്ന് കെ.​എ​സ്.​ആ​ര്‍.​ടി.​സി എം.​ഡി ടോ​മി​ന്‍ ത​ച്ച​ങ്ക​രി പ​റ​ഞ്ഞു.

Tags:    
News Summary - KSRTC Gain More on Neet Exam Day-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.