കെ.എസ്.ആര്‍.ടി.സിയിൽ 20 മുതൽ അനിശ്ചിതകാല സമരം

തിരുവനന്തപുരം: ശമ്പളവിതരണം കൃത്യമാക്കണമെന്നാവശ്യപ്പെട്ട് ​െഎ.എൻ.ടി.യു.സി നേതൃത്വം നൽകുന്ന ടി.ഡി.എഫ്​ ഇൗമാസം 20 മുതല്‍ കെ.എസ്.ആര്‍.ടി.സിയില്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. സെക്ര​േട്ടറിയറ്റിന് മുന്നില്‍ കഴിഞ്ഞ അഞ്ചുമുതല്‍ ആരംഭിച്ച അനിശ്ചിതകാല ധര്‍ണയുടെ രണ്ടാംഘട്ടമായാണ് പണിമുടക്ക് പ്രഖ്യാപനം. അതേസമയം സമര നോട്ടീസ് ലഭിച്ച പശ്ചാത്തലത്തില്‍ മന്ത്രി സംഘടന നേതാക്കളെ ചര്‍ച്ചക്ക്​ വിളിച്ചു. ശനിയാഴ്ച രാവിലെ 8.30നാണ് ചര്‍ച്ച.

കെ.എസ്.ആര്‍.ടി.സിയിലെ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി സംഘടനകള്‍ ഡിസംബര്‍ ആദ്യംമുതല്‍ സെക്ര​േട്ടറിയറ്റിന് മുന്നില്‍ കുടില്‍കെട്ടി സമരത്തിലാണ്. എന്നാല്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക്​ വിളിച്ചിരുന്നില്ല. നവംബറിലെ ശമ്പളക്കുടിശ്ശികയില്‍ പ്രതിഷേധിച്ചായിരുന്നു സമരം. സ്ഥാപനത്തി​​െൻറ ദുരവസ്ഥക്ക്​ സര്‍ക്കാര്‍ പരിഹാരം കാണണമെന്നാണ് സംഘടനകളുടെ ആവശ്യം. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ കൂടുതല്‍ ധനസഹായം നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

Tags:    
News Summary - KSRTC Employees Strike -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.