കെ.എസ്.ആർ.ടി.സിയെ എസ്മയുടെ പരിധിയിലാക്കണമെന്ന് കലക്ടറുടെ റിപ്പോർട്ട്

തിരുവനന്തപുരം: ജീവനക്കാരുടെ മിന്നൽ പണിമുടക്ക് തടയുന്ന കാര്യത്തിൽ കെ.എസ്.ആർ.ടി.സിക്ക് വീഴ്ചപറ്റിയതായി ജില്ലാ കലക്ടറുടെ പ്രാഥമിക റിപ്പോർട്ട്. നിയമസഭയിൽ സംഭവത്തെ കുറിച്ച് വിശദീകരിക്കാനായി സർക്കാറിന് സമർപ്പിച്ച കലക്ടറു ടെ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട മൂന്നു നിർദേശങ്ങളും പ്രാഥമിക റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സിയിൽ എസ്മയുടെ (അവശ്യ സേവന സംരക്ഷണ നിയമം ) പരിധിയിൽ കൊണ്ടു വരണം, ഇത്തരത്തിൽ സമരം ചെയ്താൽ ബസുകൾ പിടിച്ചെടുക്കാൻ അധികാരമുണ്ടാകണം, സമരക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കണം എന്നിവയാണ് നിർദേശങ്ങൾ.

രാവിലെ സംഭവ സ്ഥലത്തെത്തിയ ജില്ലാ കലക്ടർ ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുത്തു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു.

ഉ​ത്സ​വം ന​ട​ക്കു​ന്ന ആ​റ്റു​കാ​ൽ ക്ഷേ​ത്ര ​പ​രി​സ​ര​ത്തേ​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി സ്​​പെ​ഷ​ൽ സ​ർ​വി​സു​ക​ളെ ബാ​ധി​ക്കും​വി​ധം സ്വ​കാ​ര്യ ബ​സ്​ സ​മ​യം ​തെ​റ്റി​യെ​ത്തി​യ​താ​ണ്​ മിന്നൽ പണിമുടക്കിലേക്ക്​ നയിച്ചത്​. വി​ഷ​യം പ​രി​ഹ​രി​ക്കാ​നെ​ത്തി​യ പൊ​ലീ​സു​മാ​യു​ള്ള സം​സാ​രം വാ​ക്കേ​റ്റ​ത്തി​നും കൈ​യാ​ങ്ക​ളി​ക്കും വ​ഴി​മാ​റി. ഇ​തി​നെ​ തു​ട​ർ​ന്ന്​ ഡി.​ടി.​ഒ സാം ​ലോ​പ്പ​സ്, ഡ്രൈ​വ​ര്‍ സു​രേ​ഷ്കു​മാ​ർ, ഇ​ന്‍സ്‌​പെ​ക്ട​ര്‍ രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​രെ പൊ​ലീ​സ്​ ബ​ലം പ്ര​യോ​ഗി​ച്ച്​ ജീ​പ്പി​ൽ ക​യ​റ്റി​യ​തോ​ടെ ജീവനക്കാർ​ മി​ന്ന​ൽ പ​ണി​മു​ട​ക്ക്​ ​പ്ര​ഖ്യാ​പി​ച്ചു.

മി​ന്ന​ൽ പ​ണി​മു​ട​ക്കി​നി​ടെ ബ​സ് സ്​​റ്റാ​ൻ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ യാ​​ത്ര​ക്കാ​ര​നായ കു​മാ​ര​പു​രം ചെ​ന്നി​ലോ​ട്ട്​ പാ​റു​വി​ള വീ​ട്ടി​ൽ ടി.​ ​സു​രേ​​ന്ദ്ര​ൻ (64) മ​രി​ച്ചിരുന്നു. വ​ഴിയ​ട​ച്ചും ഗ​താ​ഗ​തം സ്​​തം​ഭി​പ്പി​ച്ചും ബ​സു​ക​ൾ നി​ര​ത്തി​ൽ നി​ർ​ത്തി​യി​ട്ട​തോടെ ജീ​വ​നു പി​ട​ഞ്ഞ യാ​ത്ര​ക്കാ​ര​ന്​ അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നാ‍യില്ല. ഏ​റെ പ​ണി​പ്പെ​​െ​ട്ട​ത്തി​യ ആം​ബു​ല​ൻ​സും വ​ഴി​യി​ൽ കു​ടു​ങ്ങുകയും ചെയ്തിരുന്നു.

Tags:    
News Summary - KSRTC Employees Strike District Collector -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.