Posted On
date_range Updated On
date_range ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ മരിച്ചു
റാന്നി: ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായപകടത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ മരിച്ചു. കുമളി ഡിപ്പോയിലെ ഡ്രൈവർ റാന്നി മോതിരവയൽ മണ്ണുംങ്കൽ തടത്തിൽ പരേതനായ എം.ആർ.ദാസിൻ്റെ മകൻ സുമേഷ് .എം.ദാസ് (35 ) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ മോതിരവയൽ -കല്യാണി മുക്ക് റോഡിൽ അക്കാളുപഠിക്കൽ വച്ചായിരുന്നു അപകടം.
എതിരെ വന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. പിന്നിലിരുന്ന ഭാര്യ അമ്പിളിക്കും പരിക്കേറ്റു. സുമേഷ് വീട്ടിലേയ്ക്ക് പോകുകയായിരുന്നു. റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ മരിച്ചു. മാതാവ് സുമ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.