തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ആഗസ്റ്റ് മുതൽ പെൻഷൻ അനിശ്ചിതത്വത്തിലായതോടെ സഹകരണ കൺസോർട്യം വഴി പെൻഷൻ തുടരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗതാഗതസെക്രട്ടറിയുടെ കത്ത്. എന്നാൽ, സഹകരണ കൺസോർട്യം പെൻഷൻ പുനരാരംഭിച്ചാൽ തുക എങ്ങനെ തിരിച്ചടക്കും, ബാധ്യത ആർക്കായിരിക്കും എന്നീ ചോദ്യങ്ങൾക്ക് ഉത്തരമില്ല. ബജറ്റിൽ കെ.എസ്.ആർ.ടി.സിക്ക് പ്രഖ്യാപിച്ച 1000 കോടി രൂപയിൽനിന്നാണ് പെൻഷൻ ഇനത്തിൽ സഹകരണ കൺസോർട്യത്തിനുള്ള കടം വീട്ടുന്നത്. നാല് മാസത്തെ പെൻഷൻ കുടിശ്ശികയും ഫെബ്രുവരി മുതൽ ആറ് മാസത്തേക്കുള്ള പെൻഷനുമാണ് സഹകരണ കൺസോർട്യം വഴി വിതരണം ചെയ്തത്.
ധനം, സഹകരണം വകുപ്പുമന്ത്രിമാരുടെ അഭിപ്രായം ആരാഞ്ഞശേഷമേ തീരുമാനമെടുക്കാനാവൂ. പെൻഷൻ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ബജറ്റിൽ ലഭിച്ച 1000 കോടിയിൽനിന്ന് 584 കോടി വായ്പയും ആറുമാസത്തെ പലിശ 21.7 കോടിയും ചേർത്ത് 605.70 കോടി രൂപ തിരിച്ചടക്കണം. ശേഷിക്കുന്ന തുക കഴിഞ്ഞ മാസങ്ങളിലെ ശമ്പള വിഹിതമായി കെ.എസ്.ആർ.ടി.സി കൈപ്പറ്റുകയും ചെയ്തു. ഇനിയുള്ള തുച്ഛമായ തുക ഒരുമാസത്തെ പെൻഷനുപോലും തികയില്ല.
സഹകരണസ്ഥാപനങ്ങൾ തുടർന്നും വായ്പ നൽകുന്നതിന് ഇൗടായി നൽകാൻ മാനേജ്മെൻറിെൻറ കൈവശം ഒന്നുമില്ല. എസ്.ബി.െഎയുടെ നേതൃത്വത്തിലെ ബാങ്ക് കൺസോർട്യത്തിൽനിന്ന് 3000 േകാടി രൂപ വായ്പ വാങ്ങിയ സാഹചര്യത്തിൽ മറ്റ് കടമെടുക്കലുകൾക്കും രണ്ട് വർഷത്തേക്ക് നിയന്ത്രണമുണ്ട്. 39,045 പെൻഷൻകാരാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.