തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ഗുരുതര പ്രതിസന്ധിക്ക് പരിഹാരമാവശ്യപ്പെട്ട് ഭരണാനുകൂല സംഘടനയായ സി.െഎ.ടി.യുവും പ്രത്യക്ഷസമരത്തിന്. ശമ്പളം കൃത്യമായി വിതരണം ചെയ്യണമെന്നും സർവിസ് ഒാപറേഷൻ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതൽ സെക്രേട്ടറിയറ്റ് നടയിലാണ് കെ.എസ്.ആർ.ടി.ഇ.എ (സി.െഎ.ടി.യു) അനിശ്ചിതകാല രാപ്പകൽ സത്യഗ്രഹം ആരംഭിക്കുന്നത്. സ്ഥാപനത്തെ പ്രേതാലയമാക്കിയത് മാനേജ്മെൻറാണെന്ന് സംഘടന ആരോപിക്കുന്നു. ഇടത് സർക്കാർ ചെയ്ത കാര്യങ്ങൾ സമരപത്രികയിൽ പ്രശംസ സ്വഭാവത്തിൽ അടിവരയിടുേമ്പാഴും മറുഭാഗത്ത് മാനേജ്മെൻറിനെ പഴിചാരി സെക്രേട്ടറിയറ്റിന് മുന്നിലേക്കാണ് സി.െഎ.ടി.യുവും പ്രക്ഷോഭം വ്യാപിപ്പിക്കുന്നത്. സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്െതന്ന സൂചനയാണ് സമരപത്രികയിലുള്ളത്.
പ്രതിസന്ധി പരിഹരിക്കുന്നതിന് സി.െഎ.ടി.യു ഉന്നയിക്കുന്ന ആവശ്യങ്ങളൊന്ന് ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്നതാണ്. ഒപ്പം ടിക്കറ്റിതര വരുമാനം വർധിപ്പിക്കണം, കൂടുതൽ സർക്കാർ സഹായം ലഭ്യമാക്കണം, ശമ്പള മുടക്കം അവസാനിപ്പിക്കണം, തോന്നിയപോലുള്ള സ്ഥലംമാറ്റങ്ങൾ അവസാനിപ്പിക്കണം, പുതിയ ബസുകൾ നിരത്തിലിറക്കണം തുടങ്ങിയ ആവശ്യങ്ങളും സി.െഎ.ടി.യു ഉന്നയിക്കുന്നു.
ചുരുങ്ങിയ കാലത്തേക്ക് സ്ഥലംമാറിയെത്തുന്ന സിവിൽ സർവിസുകാരായ സി.എം.ഡിമാർക്കും സ്ഥാപനത്തെ രക്ഷപ്പെടുത്താനായിട്ടില്ല. ലാഭത്തിന് വേണ്ടി സർവിസ് വെട്ടിക്കുറച്ചതും വരുമാനത്തെ ബാധിച്ചു. ധനമന്ത്രി തോമസ് െഎസക്കിെൻറ പ്രത്യേക താൽപര്യപ്രകാരമെത്തിയ സുശീൽ ഖന്നയുടെ റിപ്പോർട്ടാകെട്ട കുരുടൻ ആനയെ കണ്ട പോലെയാണെന്നും സി.െഎ.ടി.യു കുറ്റപ്പെടുത്തുന്നു.
ഇൗ സാഹചര്യത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാണ് അനിശ്ചിതകാലസമരം. ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ച് എ.െഎ.ടി.യു.സിയും സമരം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.