രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് കെ.എസ്.ആർ.ടി.സി ബസുകൾ നിർത്തും

തിരുവനന്തപുരം: രാത്രി സമയങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് കെ.എസ്.ആർ.ടി.സി ബസുകൾ നിർത്തണമെന്ന് ജീവനക്കാരോട് സി.എം.ഡി. ഇതുമായി ബന്ധപ്പെട്ട ഉത്തരവും സി.എം.ഡി നൽകി. രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയാണ് യാത്രക്കാരുടെ ആവശ്യാനുസരണം ബസ്സുകൾ നിർത്തേണ്ടത്.

സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവരുടെ ആവശ്യങ്ങൾക്ക് മുഖ്യ പരിഗണന നൽകണമെന്നും ജീവനക്കാർക്ക് കർശന നിർദേശം നൽകി. എന്നാൽ, മിന്നൽ സർവിസുകൾക്ക് പുതിയ ഉത്തരവ് ബാധകമല്ല.


Tags:    
News Summary - KSRTC buses will stop at night where passengers request

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.