പ്രിയദർശിനി ബസിന്‍റെ ടയർ പൊട്ടി പ്ലാറ്റ് ഫോം തകർന്നു: യാത്രക്കാരിയുടെ കാലിന്‍റെ എല്ല് പുറംതള്ളിയ നിലയിൽ

കാസർകോട്: നീലേശ്വരത്ത് കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിന്‍റെ ടയർ പൊട്ടിത്തെറിച്ചതിനെതുടർന്നുണ്ടായ അപകടത്തിൽ യാത്രക്കാരിയുടെ കാലിന് പരിക്കേറ്റു. ടയർ പൊട്ടിത്തെറിച്ചതിന് പിന്നാലെ ബസിന്‍റെ പ്ലാറ്റ്ഫോം തകർന്ന് യുവതിയുടെ കാലിന്‍റെ എല്ല് പൊട്ടിയെന്നാണ് വിവരം. അഴിത്തല ബോട്ട് ജെട്ടിക്ക് സമീപം താമസിക്കുന്ന മത്സ്യതൊഴിലാളി മുഹമ്മദ്കുഞ്ഞിയുടെ മകൾ കുഞ്ഞായിഷക്കാണ്(39) പരിക്കേറ്റത്.

തിങ്കളാഴ്ച വൈകീട്ട് പയന്നൂരിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്നു ബസാണ് അപകടത്തിൽപ്പെട്ടത്. വലിയ ശബ്ദത്തിൽ ടയർ പൊട്ടുകയും പ്ലാറ്റ്ഫോം തകരുകയും ചെയ്തു. ബസിന്‍റെ പിന്‍സീറ്റിൽ ടയറിനോട് ചേർന്നുള്ള സീറ്റിലായിരുന്നു കുഞ്ഞായിഷ. സംഭവം നടന്നതിന് പിന്നാലെ ഇവരുടെ കാലിന്‍റെ എല്ല് പുറംതള്ളി. പിന്നാലെ ബസ് ജീവനക്കാർ ആശുപത്രിയിലെത്തിക്കുകായിരുന്നു. കുഞ്ഞായിഷയെ അടിന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്.

Tags:    
News Summary - Passenger Injured as KSRTC Bus Tire Bursts in Kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.