Posted On
date_range Updated On
date_range കൊട്ടാരക്കര ഡിപ്പോയിലെ കെ.എസ്.ആർ.ടി ബസ് മോഷണം പോയി
കൊല്ലം: കെ.എസ്.ആർ.ടി ബസ് മോഷണം പോയി. കൊട്ടാരക്കര ഡിപ്പോയിലെ വേണാട് ബസാണ് മോഷണം പോയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. KL15/7508 എന്ന നമ്പറിലുള്ള ബസാണ് കാണാതായത്. അധികൃതർ കൊട്ടാരക്കര പൊലീസിന് പരാതി നൽകി.
പുലർച്ചെ 12.30 യോടെ സർവീസ് പൂർത്തിയാക്കി മുനിസിപ്പാലിറ്റി ഓഫീസിന് സമീപമാണ് പാർക്ക് ചെയ്തിരുന്നത്. രാവിലെ വണ്ടിയെടുക്കാൻ ഡ്രൈവർ ഇവിടെ ചെന്നപ്പോൾ വണ്ടി ഉണ്ടായിരുന്നില്ല. ഏതെങ്കിലും ഡ്രൈവർ വണ്ടി മാറിയെടുത്ത് പോയതാകാമെന്ന ധാരണയിൽ, ഡിപ്പോയിൽ നിന്ന് പോയ മുഴുവൻ ഡ്രൈവർമാരെയും ബന്ധപ്പെട്ടു. എന്നാൽ ആർക്കും വണ്ടിയെക്കുറിച്ച് ധാരണയില്ല.
കൊട്ടാരക്കര പൊലീസിന്‍റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.