മാനന്തവാടി: അമിതവേഗതയിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് റോഡരികിലെ സൂചനാ ബോർഡ് ഇടിച്ചു തെറിപ്പിച്ചു, ബോർഡ് തെറിച്ചുവീണ് കാൽനടയാത്രക്കാരന് ഗുരുതര പരിക്കേറ്റു.
ബേഗൂർ ഉന്നതി സ്വദേശി സെൽവ (55) നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ കുട്ടത്ത് നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസ് തെറ്റ് റോഡിന് സമീപം വെച്ചാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ബോർഡ് സെൽവന്റെ മുഖത്തടിക്കുകയായിരുന്നു. അപകടം നടന്നയുടൻ നിർത്താതെ പോയ ബസ്, യാത്രക്കാരായ വിദ്യാർഥികൾ ബഹളം വെച്ചതിനെ തുടർന്നാണ് നിർത്തിയത്. തുടർന്ന് ഡ്രൈവർ പരിക്കേറ്റയാളെ മറ്റൊരു വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സെൽവനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ, മാനന്തവാടി ഡിപ്പോയിലെ ഡ്രൈവർ സുനിൽമോനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. അപകടമുണ്ടാക്കിയ ബസ് തിരുനെല്ലി പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.